Thursday, December 18, 2025

മൂകാംബിക ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ സ്വർണ്ണാഭരണങ്ങൾ കവർന്നു; പ്രതി അറസ്റ്റിൽ

മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ സ്വർണ്ണാഭരണങ്ങൾ അടങ്ങിയ പഴ്സ് കവർന്ന യുവാവ് പോലീസ് പിടിയിൽ. തീർത്ഥഹള്ളി സ്വദേശിയും സ്വകാര്യ ബസ് ജീവനക്കാരനുമായ ബി.ജി. ഗിരീഷ്(32) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വർണ മാലകൾ, സ്വർണ്ണ വളകൾ എന്നിങ്ങിനെ 108ഗ്രാം തൂക്കമുള്ള ആഭരണങ്ങളാണ് കവർന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കള്ളനെ പിടികൂടിയത്. തൊണ്ടിമുതലുകൾ കണ്ടെടുത്തിട്ടുണ്ട്.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Related Articles

Latest Articles