a-worker-was-rescued-after-he-fell-to-a-well-while-cleaning-a-well-at-trivandrum
തിരുവനന്തപുരം: മഠവൂർപാറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് 38 അടി താഴ്ചയില് അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ സാഹസികമായി ഫയർഫോഴ്സ് സേനാംഗങ്ങള് പുറത്തെത്തിച്ചത്.
ഇന്ന് രാവിലെയാണ് സന്തോഷെന്ന തൊഴിലാളി കിണര് വൃത്തിയാക്കാനിറങ്ങിയത്. തുടർന്ന് ജോലി ചെയ്യുന്നതിനിടെ കിണറ്റിനുള്ളിൽ നിന്നും മണ്ണിടിഞ്ഞ് സന്തോഷിന്റെ മുകളിലേക്ക് പതിച്ചു. പിന്നാലെ കഴുത്തുവരെ മണ്ണായി. അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായ തൊഴിലാളി രക്ഷിക്കാന് ഫയര്ഫോഴ്സ് ഉദ്യോസ്ഥര് കിണറ്റിലിറങ്ങി.
മണ്വെട്ടിയും പിക്കാസുമെല്ലാം ഉപയോഗിച്ചാണ് മണ്ണ് മാറ്റി സന്തോഷിനെ പുറത്തെടുത്തത്. രക്ഷ പ്രവര്ത്തനം നടക്കുമ്പോഴും മണ്ണിടിയുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടയിലും രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാതെ സന്തോഷിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു. സന്തോഷിനെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്ന സന്തോഷിന്റെ ആരോഗ്യനില തൃപ്തികരമാണ്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…