Monday, May 20, 2024
spot_img

കിണര്‍ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു: തൊഴിലാളിയുടെ കഴുത്തുവരെ മണ്ണായി; മണിക്കൂറുകള്‍ക്ക് ശേഷം രക്ഷപ്പെടുത്തി ഫയർഫോഴ്സ്

തിരുവനന്തപുരം: മഠവൂർപാറയിൽ കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് 38 അടി താഴ്ചയില്‍ അകപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി. മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ സാഹസികമായി ഫയർഫോഴ്സ് സേനാംഗങ്ങള്‍ പുറത്തെത്തിച്ചത്.

ഇന്ന് രാവിലെയാണ് സന്തോഷെന്ന തൊഴിലാളി കിണര്‍ വൃത്തിയാക്കാനിറങ്ങിയത്. തുടർന്ന് ജോലി ചെയ്യുന്നതിനിടെ കിണറ്റിനുള്ളിൽ നിന്നും മണ്ണിടിഞ്ഞ് സന്തോഷിന്‍റെ മുകളിലേക്ക് പതിച്ചു. പിന്നാലെ കഴുത്തുവരെ മണ്ണായി. അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിലായ തൊഴിലാളി രക്ഷിക്കാന്‍ ഫയര്‍ഫോഴ്‌സ് ഉദ്യോസ്ഥര്‍ കിണറ്റിലിറങ്ങി.

മണ്‍വെട്ടിയും പിക്കാസുമെല്ലാം ഉപയോഗിച്ചാണ് മണ്ണ് മാറ്റി സന്തോഷിനെ പുറത്തെടുത്തത്. രക്ഷ പ്രവര്‍ത്തനം നടക്കുമ്പോഴും മണ്ണിടിയുന്നുണ്ടായിരുന്നു. എന്നാൽ ഇതിനിടയിലും രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാതെ സന്തോഷിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെത്തിച്ചു. സന്തോഷിനെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്ന സന്തോഷിന്‍റെ ആരോഗ്യനില തൃപ്തികരമാണ്.

Related Articles

Latest Articles