Thursday, December 18, 2025

തോറ്റെങ്കിലും വീര്യം ചോരില്ല; തെരഞ്ഞെടുപ്പ് ഫലം പാഠമാണ്; സോണിയാ ഗാന്ധി ഉടന്‍ തന്നെ പ്രവര്‍ത്തക സമിതി വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചെന്ന് കോണ്‍ഗ്രസ്

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പാഠമെന്ന് കോൺ​ഗ്രസ് വക്താവ് രൺദീപ് സിം​ഗ് സുർജേവാല. സോണിയാ ഗാന്ധി ഉടന്‍ തന്നെ കോണ്‍ഗ്രസ് (Congress) പ്രവര്‍ത്തക സമിതി വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വീര്യം ചോരില്ല. ജനങ്ങൾക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചാബിൽ അമരീന്ദർ സിംഗ് നാലരവർഷം ഉണ്ടാക്കിയ ഭരണവിരുദ്ധ വികാരത്തെ മറികടക്കാനായില്ല. മാറ്റത്തിനായി ജനങ്ങൾ ആം ആദ്മി പാർട്ടിക്ക് വോട്ട് ചെയ്തു എന്നും സുർജെവാല പറഞ്ഞു. അതേസമയം അധികാരത്തിലുണ്ടായിരുന്ന പഞ്ചാബിൽ പാർട്ടി ഏതാണ്ട് നാമവശേഷമാവുകയും ചെയ്തു. ഇന്ത്യയിൽ ഇനി കോൺ​ഗ്രസ് പാർട്ടി അധികാരത്തിൽ ബാക്കിയുള്ളത് രാജസ്ഥാനിലും ചത്തീസ്ഗഢിലും മാത്രമാണ്. കോൺ​ഗ്രസ് തുട‍ർച്ചയായി പരാജയപ്പെടുകയും കക്ഷി നേതാക്കൾക്കിടയിൽ ഐക്യം സൃഷ്ടിക്കാൻ രാഹുലിന് സാധിക്കാതെ വരികയും ചെയ്തതോടെ മുഖ്യപ്രതിപക്ഷമായി മാറാനുള്ള ശ്രമത്തിലാണ് പ്രാദേശിക പാ‍ർട്ടികളും നേതാക്കളും.

Related Articles

Latest Articles