ക്രിസ് ജോര്‍ജ് അബ്രഹാം
കൊച്ചി കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിന് മുകളില്‍ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. പൊന്നുരുന്നി സ്വദേശിയായ ക്രിസ് ജോര്‍ജ് അബ്രഹാം (23) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഹോട്ടലിന് സമീപത്തെ ഗേറ്റിൽ വന്നു വീണ യുവാവ് തൽക്ഷണം മരിച്ചു.ഇന്നുച്ചയോടെയായിരുന്നു സംഭവം. ഹോട്ടലിലെത്തിയ ക്രിസ് നേരേ മുകള്‍നിലയിലേക്ക് പോയി താഴേക്ക് ചാടുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
‘എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരന്ത്യമുണ്ട്. എന്റെ നല്ല കാര്യങ്ങള്‍ മരിക്കുമ്പോള്‍ ഞാനും മരിക്കും..’ എന്നെഴുതിയ ആത്മഹത്യാ കുറിപ്പ് യുവാവിൽ നിന്ന് കണ്ടെത്തി. തന്നെ പള്ളി സെമിത്തേരിയില്‍ അടക്കണമെന്നും കുറിപ്പിലുണ്ട്.
ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്തിരുന്നില്ലെന്നാണ് വിവരം. ഹോട്ടലിന്റെ ഏറ്റവും മുകളില്‍ ബാര്‍ പ്രവർത്തിക്കുന്നതിനാൽ ഹോട്ടിലില്‍ താമസിക്കാത്തവരും മുകളിലേക്ക് പോകുന്നത് സാധാരണമാണെന്ന് ജീവനക്കാര്‍ പറയുന്നു. പഠനം പൂര്‍ത്തിയാക്കി വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു ക്രിസ്. മരണത്തിന് കാരണമെന്താണെന്ന് വ്യക്തമല്ല. ക്രിസിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികമായൊന്നും തോന്നിയിരുന്നില്ലെന്നാണ് വീട്ടുകാരും പറയുന്നത്. എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…