Sunday, December 14, 2025

മുൻ കാമുകിയെ കൊല്ലാൻ വീട്ടിലേക്ക് ബോംബെറിഞ്ഞു; തൂണിൽ തട്ടി തിരിച്ചുവന്ന് തായ്‌ലൻഡിൽ യുവാവിന് ദാരുണാന്ത്യം

ബാങ്കോക് : മുൻ കാമുകിയെ കൊല്ലാൻ വീട്ടിലേക്ക് ബോംബെറിഞ്ഞ യുവാവിന് ദാരുണാന്ത്യം. കാമുകിയുടെ വീട്ടിലേക്കെറിഞ്ഞ ബോംബ് വീടിന്റെതൂണിൽ തട്ടി തിരിച്ചുവന്നുപൊട്ടിയാണ് യുവാവ് മരിച്ചത്. എം26 ഫ്രാഗ്മെന്റേഷൻ ടൈപ്പിൽപ്പെടുന്ന ഗ്രനേഡാണ് ഇയാൾ ആക്രമണത്തിന് ഉപയോഗിച്ചത് എന്ന് പോലീസ് വ്യക്തമാക്കി.സ്‌ഫോടനത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചതായ്‌ലാൻഡിലാണ് സംഭവം.

പ്രണയബന്ധത്തിൽ നിന്ന് യുവതി പിന്മാറിയതാണ് യുവാവിനെ ക്രൂരകൃത്യത്തിലേക്ക് നയിക്കാൻ കാരണമായത്.ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ യുവതിയെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ ആ ആക്രമണത്തിൽ നിന്നും യുവതി കഷ്ടിച്ച് രക്ഷപ്പെട്ടിരുന്നു. യുവാവിന്റെ കാറിൽ നിന്നും അര കിലോഗ്രാം മെത്താംഫെറ്റമീനും കണ്ടെത്തിയതായി പോലീസ് അധികൃതർ അറിയിച്ചു.

Related Articles

Latest Articles