A young man was chased and hacked to death in the middle of the road; The deceased was a 29-year-old man involved in the murder case
ചെന്നൈ: നടുറോഡില്‍ യുവാവിനെ ഓടിച്ചിട്ട് വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടി ജില്ലയിൽ ഒരു കൊലപാതക കേസിൽ ഉൾപ്പെട്ട 29കാരനെയാണ് അഞ്ച് പേർ ചേർന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. മധുര സ്വദേശി വിനീത് എന്ന അറിവഴകനാണ് കൊല്ലപ്പെട്ടത്.
വിനീത് റോഡിലേക്ക് ഇറങ്ങിയപ്പോള്‍ കാറിലെത്തിയ അഞ്ച് പേര് വിനീതിനെ വളയുന്നതായും പിന്തുടരുന്നതായും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ കാണാം. ആളുകള്‍ നോക്കിനില്‍ക്കെ നിലത്തേക്ക് വീണ വിനീതിനെ ഇവര്‍ വടിയും മറ്റും ഉപോയോഗിച്ച് നിഷ്കരുണം മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ഇതിനിടെ, നീല നിറത്തിലുള്ള ഷര്‍ട്ട് ധരിച്ച ഒരാള്‍ വിനീതിനെ രക്ഷിക്കാന്‍ വരുന്നതായും തുടര്‍ന്ന് അഞ്ചുപേരും കാറില്‍ കയറി രക്ഷപ്പെടുന്നതായും വീഡിയോയില്‍ കാണാം. അവശനായി റോഡരികില്‍ കിടക്കുകയായിരുന്ന വിനീതിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണപ്പെട്ടു.
സംഭവത്തിന് പിന്നാലെ, വിനീതിന്റെ സുഹൃത്തുക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും അക്രമികള്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു. കൊലപാതകക്കേസിൽ സോപാധിക ജാമ്യത്തില്‍ പുറത്തിറങ്ങിയ വിനീത് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ലോഡ്ജില്‍ താമസിച്ചിരുന്നത്.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…