Kerala

നവകേരളസദസ്സിൽ പരാതി പറയാൻ മുഖ്യമന്ത്രിക്കരികിലേക്ക് പോകാൻ ശ്രമിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ

നവകേരളസദസ്സില്‍ പരാതി പറയാൻ മുഖ്യമന്ത്രിക്കരികിലേക്ക് പോകാൻ ശ്രമിച്ച യുവാവ് പോലീസ് കസ്റ്റഡിയില്‍. മുളങ്കുന്നത്തുകാവ് ആരോഗ്യസര്‍വകലാശാല ഒ.പി. ഗ്രൗണ്ടിൽ വച്ച് നടന്ന വടക്കാഞ്ചേരി മണ്ഡലത്തിലെ നവകേരളസദസിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വടക്കാഞ്ചേരി സ്വദേശി റഫീഖിനെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

വടക്കാഞ്ചേരി നഗരസഭയില്‍ വ്യാപാരസമുച്ചയവുമായി ബന്ധപ്പെട്ട് ലൈസന്‍സിനായി റഫീഖ് വളരെ കാലമായി ശ്രമിക്കുന്നുണ്ടായിരുന്നു. നാലുവര്‍ഷമായിട്ടും ശ്രമങ്ങൾ സാധ്യമാവാത്തതോടെയായിരുന്നു മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് പരാതി പറയാനായി ഇയാൾ നവകേരളസദസ്സ് നടക്കുന്ന വേദിയിലെത്തിയത് എന്നാണ് വിവരം.

പ്രസംഗത്തിനുശേഷം മുഖ്യമന്ത്രി വേദിയില്‍നിന്ന് ഇറങ്ങാന്‍ ഒരുങ്ങുമ്പോഴാണ് റഫീഖ് തനിക്ക് പരാതി അറിയിക്കാനുണ്ടെന്ന് പറഞ്ഞ് വേദിക്കരികിലേക്ക് നീങ്ങിയത്. സ്ഥലത്തുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ റഫീഖിനെ തള്ളി മാറ്റാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ഇടപെടുകയായിരുന്നു. സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

സോളാര്‍ സമരം വിഎസിന്‍റെ വാശിയിരുന്നു ! സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു !” – ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…

6 mins ago

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

1 hour ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

1 hour ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

2 hours ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

2 hours ago