പാലക്കാട് : പുതുക്കോട് സ്വകാര്യ ബസിൽ യാത്രക്കാരിയായ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പുതുക്കോട് അഞ്ചുമുറി സ്വദേശിനി ഷമീറയ്ക്കാണ് വെട്ടേറ്റത്. പ്രതി മാട്ടുവഴി സ്വദേശി മദൻകുമാറിനെ (42) വടക്കാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. മുൻ വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിൻ്റെ നിഗമനം. ഇരുവരും മുൻപ് സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം.
കാരപ്പൊറ്റ മാട്ടുവഴി ബസ് സ്റ്റോപ്പിലായിരുന്നു സംഭവം. മാട്ടുവഴിയിൽ ബസ് നിർത്തിയപ്പോൾ ബസിനരികിലേക്ക് ഓടിയെത്തിയ മദൻ കുമാർ സീറ്റിലിരിക്കുകയായിരുന്ന ഷമീറയെ കൊടുവാളുപയോഗിച്ച് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വെട്ട് തടയാൻ ശ്രമിച്ച ഷമീറയുടെ കൈയ്ക്കാണ് വെട്ടേറ്റത്. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

