പ്രതീകാത്മക ചിത്രം
ഇടുക്കി : അടിമാലിയില്‍ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി ഹോട്ടൽ ജീവനക്കാരനായ യുവാവിന്റെ ആത്മഹത്യ ശ്രമം. സംഭവത്തിൽ 90 ശതമാനത്തോളം പൊള്ളലേറ്റ പന്നിയാര്‍കുട്ടി സ്വദേശിയായ 39 വയസുകാരൻ ജിനീഷിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യാ ശ്രമത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണമാരംഭിച്ചു.
വൈകുന്നേരം നാലേ മുക്കാലോടെ യുവാവ് അടിമാലി സെന്‍ട്രല്‍ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിനു കീഴിലെത്തിയ ശേഷം കൈയില്‍ സൂക്ഷിച്ചിരുന്ന കാനില്‍നിന്ന് പെട്രോള്‍ ദേഹത്തൊഴിക്കുകയും തീകൊളുത്തുകയുമായിരുന്നു. ചുറ്റുമുള്ളവര്‍ സംഭവം തിരിച്ചറിയുന്നതിന് മുന്‍പുതന്നെ തീ ആളിക്കത്തി. കൂടിനിന്നവര്‍ നനച്ച ചാക്കിട്ടാണ് പിന്നീട് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ അടിയന്തരമായി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു.അടിമാലിക്കു സമീപം വാടകയ്ക്കു താമസിച്ചു വരികയായിരുന്ന ഇയാൾ അവിവിവാഹിതനാണ്
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…