കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ യുവാവിന് എട്ടര വർഷം കഠിന തടവും എൺപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു.പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗിക അതിക്രമത്തിന് മുതിരുകയായിരുന്നു.
2019 ൽ സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. കോട്ടപ്പടി സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ടയാളാണ് പ്രതി.കോട്ടപ്പടി കൊള്ളിപ്പറമ്പ് കോഴിപ്പുറം വീട്ടിൽ രഞ്ജിത്ത് നെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ശിക്ഷിച്ചത്.

