ദില്ലി- ആധാർ മാർഗനിർദ്ദേശങ്ങളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ. വിരലടയാളം ഉപയോഗിച്ച് ആധാർ എടുക്കാൻ കഴിയാത്തവർക്ക് ഐറിസ് സ്കാൻ ചെയ്ത് ആധാറെടുക്കാം (കണ്ണിലെ കൃഷ്ണമണി സ്കാൻ). ഈ രണ്ട് മാർഗത്തിലൂടെയും ആധാറെടുക്കാൻ കഴിയാത്തവർക്ക് പ്രത്യേകമായി സോഫ്റ്റ്വെയർ വഴിയും ആധാറെടുക്കാവുന്നതാണ്. നേരത്തെ ആധാർ ലഭിക്കുന്നതിന് വിരലടയാളവും ഐറിസ് സ്കാനും ആവശ്യമെന്നായിരുന്നു ചട്ടം.
ഐറിസ് സ്കാൻ പറ്റാത്തവർക്ക് വിരലടയാളം മാത്രം മതി. ഇത് രണ്ടും സാധ്യമാകാത്തവർക്കും എൻറോൾ ചെയ്യാം. പേര്, ലിംഗം, വിലാസം, ജനന തീയതി, വർഷം തുടങ്ങിയവയും ഫോട്ടോയുമടക്കം സോഫ്റ്റ്വെയറിൽ രേഖപ്പെടുത്തണം. അസാധാരണ എൻറോൾമെൻ്റ് പരിഗണിച്ച് ആധാർ നൽകണം. ഇതിനായി ആധാർ എൻറോൾമെൻ്റ് ഓപ്പറേറ്റർമാർക്ക് പരിശീലനം നൽകാനും കേന്ദ്ര നിർദ്ദേശമുണ്ട്.
വിരലടയാളം തെളിയാത്തതിൻ്റെ പേരിൽ ആധാർ നിഷേധിക്കപ്പെട്ട കോട്ടയം കുമരകത്തെ ജെസിമോളുടെ ദുരവസ്ഥ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. ഇവർക്ക് എത്രയും പെട്ടെന്ന് ആധാർ ഉറപ്പാക്കുമെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉറപ്പ് നൽകിയിരുന്നു. പിന്നാലെ യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) സംഘം കുമരകത്തെ വീട്ടിലെത്തി ജെസി മോൾക്ക് ആധാർ നമ്പർ അനുവദിക്കുകയായിരുന്നു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…