rahul-gandhi-can-continue-as-wayanad-prime-minister-says-k-surendran
കോഴിക്കോട്:രാജ്യത്തെ കേന്ദ്ര ബജറ്റില്‍ 400 വന്ദേ ഭാരത് തീവണ്ടികള്‍ പ്രഖ്യാപിച്ചതില്‍ കേരളത്തിന് അര്‍ഹമായ പരിഗണന കിട്ടുമെന്ന് അറിയിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
‘ദുരഭിമാനം വെടിഞ്ഞ് കെ റെയില്‍ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഒരിക്കലും നടക്കാത്ത സില്‍വര്‍ ലൈനിന് പിറകെ പോകുമ്പോള്‍ പ്രായോഗികമായി ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന 400 ഓളം വന്ദേ ഭാരത് ട്രെയിനുകളാണ് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.
മാത്രമല്ല കെ റെയില്‍ പദ്ധതിക്കെതിരേ ബിജെപി സമരം ശക്തമാക്കുമെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
‘സംസ്ഥാനങ്ങള്‍ക്ക് ഒരു ലക്ഷം കോടി 50 വര്‍ഷത്തേക്ക് പലിശരഹിതമായ സഹായമാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളെ ചേര്‍ത്ത് നിര്‍ത്തിയുള്ള വികസനമാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കേരളത്തെ പോലെ കടക്കെണിയില്‍ നട്ടംതിരിയുന്ന സംസ്ഥാനത്തിന് ഇത് ഏറെ ഗുണകരമാകും’- സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.
കൂടാതെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളിലേക്കും വികസനമെത്തിക്കുന്ന ബജറ്റാണ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ചതെന്നും ബിജെപി കേന്ദ്രത്തില്‍ ഭരിക്കുപ്പോള്‍ മാത്രമാണ് സംസ്ഥാനങ്ങക്ക് കേന്ദ്ര ബജറ്റില്‍ ഇത്തരം സഹായങ്ങള്‍ ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…