എ.എ.പി നേതാവിനെ കബളിപ്പിച്ച് വ്യാജ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണവുമായി കടന്നുകളഞ്ഞതായി പരാതി
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയും ചെയ്തതായി പരാതി. എ.എ.പി ജോയിന്റ് സെക്രട്ടറിയും ജില്ലാ പരിഷത് അംഗവുമായ അമരീന്ദര്‍ സിങ് മന്ദോഫസാണ് ഭാര്യ മന്‍വീന്ദര്‍ കൗറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.
ഫത്തേഗഡ് സാഹിബ് പൊലീസ് സ്റ്റേഷനില്‍ മന്‍വീന്ദര്‍ കൗര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. 2026 ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. പഞ്ചാബ് നിയമസഭാ സ്പീക്കര്‍ കുല്‍താര്‍ സിങ് സന്ദ്വാന്‍, മന്ത്രി തരുണ്‍പ്രീത് സിങ് സൗന്ദ് എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന എ.എ.പി നേതാക്കളും പ്രമുഖരും ഈ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. യുവതി പി.സി.എസ് ഉദ്യോഗസ്ഥയാണെന്ന് തെറ്റായ വിവരം നല്‍കിയാണ് കുടുംബം വിവാഹം ഉറപ്പിച്ചത്.
യുവതിക്ക് മുമ്പ് വിവാഹം കഴിഞ്ഞിരുന്ന വിവരവും, മുന്‍ബന്ധത്തില്‍ 18 വയസ്സായ മകനുള്ള കാര്യവും തങ്ങളില്‍ നിന്ന് മറച്ചുവെച്ചു. പ്രായം തെറ്റായി കാണിക്കാന്‍ കൃത്രിമ രേഖകള്‍ ചമച്ചതായും പരാതിയിലുണ്ട്. വിവാഹത്തിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ ഭാര്യ, കൈവശമുണ്ടായിരുന്ന സ്വര്‍ണവും വെള്ളിയും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊണ്ടുപോയെന്ന് എ.എ.പി നേതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. സംഭവത്തില്‍ പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…