delhi
ദില്ലി: ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ദില്ലി സർക്കാർ ഒരുക്കുന്ന ‘ദില്ലി കി ദീപാവലി’ മേളയിൽ വിഷയം അയോധ്യ ക്ഷേത്രം. ഐഎൻഎ മാർക്കറ്റിന് അടുത്തുള്ള ത്യാഗരാജ സ്‌റ്റേഡിയം സമുച്ചയത്തിൽ അയോധ്യ ക്ഷേത്രത്തിന്റെ മാതൃകയാണ് എഎപി സർക്കാർ ഒരുക്കുന്നത്. ത്യാഗരാജ് സ്റ്റേഡിയത്തിലെ ‘അയോധ്യ ക്ഷേത്രത്തിൽ’ നവംബർ നാലിന് കേജ്‍രിവാൾ പൂജ നടത്തും.
80 അടി വീതിയും 30 അടി ഉയരവുമാണ് ഡൽഹിയിലെ ക്ഷേത്ര മാതൃകയുടെ വിസ്തൃതി. സ്റ്റേജിന്റെ ആകെ ഉയരം 60 അടിയോളം വരും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫിസിൽ നിന്നുള്ള നിർദേശപ്രകാരം ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ നേതൃത്വത്തിലാണ് നിർമാണം. കഴിഞ്ഞ ചൊവാഴ്ചയാണ് നിർമാണം തുടങ്ങിയത്. കേജ്‌രിവാൾ അയോധ്യ സന്ദർശിച്ച അതേദിനം. മെറ്റൽ പൈപ്പുകൾകൊണ്ട് നിർമിക്കുന്ന ഫ്രെയിമിലാണ് ക്ഷേത്രം ഉയരുന്നത്. ക്ഷേത്രത്തിന്റെ പുറംഭാഗം തെർമോകോൾ കൊണ്ട് നിർമിക്കും. ക്ഷേത്ര നിർമാണത്തിന്റെ മുന്നോടിയായി ത്യാഗരാജ സ്റ്റേഡിയം സമുച്ചയത്തിലെ ഫുട്‌ബോൾ ഗോൾപോസ്റ്റുകളിലൊന്ന് നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു.
ദില്ലി കി ദീപാവലി മേള 2019ലാണ് തുടങ്ങിയത്. 2019ൽ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ലേസർ ഷോ ഉൾപ്പടെ നാല് ദിവസത്തെ സാംസ്‌കാരിക പരിപാടി ഡൽഹി സർക്കാർ സംഘടിപ്പിച്ചു. പടക്കം പൊട്ടിക്കാതിരിക്കാനും വൈകുന്നേരങ്ങളിൽ പരിപാടിയിൽ പങ്കെടുക്കാനും ആളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി. 2020ൽ, ദീപാവലി ദിനമായ നവംബർ 14ന് അക്ഷർധാം ക്ഷേത്രത്തിൽ കേജ്‌രിവാളും ഉപമുഖ്യമന്ത്രിയും മറ്റ് എഎപി നേതാക്കളും ചേർന്ന് ഒരു ‘മഹാപൂജ’ നടത്തി, അത് ടിവി ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്തു. ഈ വർഷം ത്യാഗരാജ് സ്റ്റേഡിയത്തിൽ ദീപാവലി ആഘോഷങ്ങളുടെ തത്സമയ സംപ്രേഷണവും സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ഭവനങ്ങളിലിരുന്ന് ദീപാവലി ആഘോഷത്തിൽ പങ്കുചേരാൻ ദില്ലിക്കാരെ ക്ഷണിക്കുന്ന പരസ്യവും വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നുണ്ട്.
വരാൻ പോകുന്ന യു.പി തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ ഒരു കൈ നോക്കാനാണ് ആംആദ്മി പാർട്ടിയുടെ തീരുമാനം.അതിന്റെ ഭാഗമായാണ് കേജ്രിവാളിന്റെ ഈ ആയോധ്യക്ഷേത്രം എന്നാണ് വിലയിരുത്തപ്പെടുന്നത്
ദില്ലിയോട് ഏറ്റവും അടുത്തു കിടക്കുന്ന സംസ്ഥാനം എന്ന നിലയിലാണ് യുപിയിൽ ആംആദ്മി മത്സരിക്കുന്നത്. കർഷകർ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് കെജ്രിവാൾ. അതുകൊണ്ടാണ് കർഷക സമരത്തിന് എല്ലാ പിന്തുണയും നൽകി കേന്ദ്ര സർക്കാരിന് എതിരായ പ്രതിഷേധം അണയാതെ സൂക്ഷിക്കാൻ പാർട്ടി ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന ‘തിരംഗ സങ്കൽപ്’ യാത്രയിൽ യുപിയിലെ ക്രമസമാധാനനില, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ വിഷയങ്ങൾക്കാണ് ഊന്നൽ നൽകിയത്. അടുത്ത വർഷം തിരഞ്ഞെടുപ്പു നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും എഎപി ഉയർത്തുന്നത് ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി എന്നതും. ഡൽഹിയിൽ പരീക്ഷിച്ചു വിജയിച്ച ഇളവുകൾ അധികാരത്തിൽ എത്തിയാൽ യുപിയിലും നടപ്പാക്കുമെന്നും എഎപി ആവർത്തിക്കുന്നു.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…