Kerala

തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കില്ല; ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആംആദ്മി പാർട്ടി മത്സരിക്കില്ല. മാത്രമല്ല അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്ന് ആംആദ്മി നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇപ്പോൾ പാർട്ടിയെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് എഎപി സംസ്ഥാന കൺവീനർ പി.സി.സിറിയക് പറഞ്ഞു.

അതേസമയം പാർട്ടി അധികാരത്തിലില്ലാത്ത സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. എന്നാൽ വരുന്ന നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റിലും മത്സരിക്കും. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ വലിയ ഗുണം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് മത്സരിക്കാത്തതെന്നും എഎപി സംസ്ഥാന കോർഡിനേറ്റർ പി.സി സിറിയക് പറഞ്ഞു.

ഒരു സീറ്റ് മാത്രം കിട്ടിയിട്ട് കാര്യമില്ലെന്നും അടിത്തറ ശക്തിപ്പെടുകയാണ് വേണ്ടതെന്നും എഎപി നേതാക്കൾ വ്യക്തമാക്കി. ഇതുകൂടാതെ തൃക്കാക്കരയിൽ ട്വന്റി-20 ക്കും എഎപിയ്‌ക്കും സംയുക്ത സ്ഥാനാർത്ഥി വരുമെന്നാണ് സാബു എം ജേക്കബ് വ്യക്തമാക്കിയിരുന്നത്. കേരള സന്ദർശനത്തിനെത്തുന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു.

ഈ മാസം 31നാണ് തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തൃക്കാക്കരയിൽ മുൻ എംഎൽഎയായ പി.ടി. തോമസിന്റെ ഭാര്യ ഉമ തോമസ് ആണ് യുഡിഎഫിനു വേണ്ടി മത്സരിക്കുന്നത്. ഡോ. ജോ ജോസഫ് ആണ് എൽഡിഎഫ് സ്ഥാനാർഥി. ബിജെപിക്കുവേണ്ടി മത്സരരംഗത്ത് ഇറങ്ങുന്നത് എ.എൻ. രാധാകൃഷ്ണനാണ്.

 

 

 

 

 

 

 

 

admin

Recent Posts

കോടതിയിലും കള്ളന്മാരുടെ വിളയാട്ടം! വയനാട് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം; പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു

വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…

9 mins ago

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

39 mins ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

46 mins ago

ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ! അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം വെളിവായി ; നേതാക്കളെ പോലെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണിതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…

52 mins ago

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിച്ച് സിപിഎം; പാനൂരിൽ ഈ മാസം 22 ന് എം വി ഗോവിന്ദൻ സ്മാരകം ഉദ്‌ഘാടനം ചെയ്യും!

കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…

1 hour ago

ഒടുവിൽ ഗണഗീതവും… ! വീണ്ടും ദീപയുടെ കോപ്പിയടി !

കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ

1 hour ago