unnimukundan
മാതൃദിനത്തില്‍ ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച കുറിപ്പാണിപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരത്തിന്റെ അമ്മയെ കുറിച്ചുള്ള പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
തന്റെ അമ്മ ഒരു അദ്ധ്യാപികയായിരുന്നുവെന്നും തങ്ങള്‍ക്കായി സ്വന്തം ജോലി പോലും അമ്മ ഉപേക്ഷിച്ചുവെന്നും ഉണ്ണി മുകുന്ദന്‍ ഫേ്‌സ്ബുക്കില്‍ കുറിച്ചു. പഴയകാല ചിത്രവും പോസ്റ്റിനൊപ്പം ഉണ്ണി ചേര്‍ത്തിട്ടുണ്ട്.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
‘സന്തോഷം നിറഞ്ഞ മാതൃദിനാശംസകള്‍. ഈ ദിനം അമ്മമാര്‍ക്ക് മാത്രമല്ല തനിക്ക് പ്രിയപ്പെട്ടവര്‍ക്കായി സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉപേക്ഷിച്ച എല്ലാവര്‍ക്കും വേണ്ടിയാണ്. ഗുജറാത്തിലെ അഹമ്മദാബാദില്‍ വെച്ച് ചെറുപ്പകാലത്ത് അമ്മയ്‌ക്കും സഹോദരിയ്‌ക്കുമൊപ്പം എടുത്ത ചിത്രം പോസ്റ്റിനൊപ്പം പങ്കുവെയ്‌ക്കുന്നു. അമ്മ എന്നും എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ്. ഉളള കാര്യങ്ങളെ അമ്മ പരമാവധി പ്രയോജനപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്. അമ്മ സ്വയമേ ഗുജറാത്തിയും ഹിന്ദിയും പഠിക്കുകയും അത് സംസാരിക്കുകയും ചെയ്യും.
തമിഴ്നാട്ടില്‍ വളര്‍ന്നത് കൊണ്ട് തന്നെ അമ്മയ്‌ക്ക് തമിഴ് വഴങ്ങും. അമ്മ ഒരു സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു. ഞങ്ങളെ നോക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടി വന്നു. തെക്ക് നിന്നും വടക്കോട്ടു പോയി അവിടെ താമസമുറപ്പിച്ചവര്‍ക്ക് ഇത് പെട്ടെന്ന് മനസ്സിലാകും. എല്ലാ അമ്മമാര്‍ക്കും പ്രത്യേകിച്ച് ഒന്നും മിണ്ടാതെ, ഒരു പരാതിയും പറയാതെ ഒരിക്കലും വിട്ടുകൊടുക്കാതെ പോരാടുന്നവര്‍ക്ക് എന്റെ സ്‌നേഹവും ബഹുമാനവും അറിയിക്കുന്നു’ ഉണ്ണി മുകുന്ദന്‍ കുറിച്ചു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…