പനാജി: ഗോവയില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്ന നേതാവ് ബി.ജെ.പിയിലേക്ക്. ആം ആദ്മിയുടെ സുധേഷ് മായേക്കറാണ് പാര്‍ട്ടി വിട്ടത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കലാങ്കുത് മണ്ഡലത്തില്‍ നിന്നായിരുന്നു സുധീഷ് മത്സരിച്ചത്. മൂന്ന് ദിവസം മുൻപ് ആം ആദ്മിയിൽ നിന്നും രാജിവെച്ച ഇദ്ദേഹം കഴിഞ്ഞദിവസമാണ് ബി.ജെ.പിയിൽ ചേർന്നത്. ബി.ജെ.പി ഗോവ സംസ്ഥാന അദ്ധ്യക്ഷന്‍ സദാനന്ദ് ഷെട്ട് തനാവഡെ മായേക്കറെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഇത്തവണ പഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് താൻ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം വരുന്ന പഞ്ചായത്ത്, ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി ഇതിനോടകം ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. കൂടാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു. മികച്ച രീതിയിൽ പ്രവർത്തിച്ചാൽ പ്രതീക്ഷിച്ചതിലും അധികം ജയം കാണാനാകുമെന്നാണ് ഇവർ കരുതുന്നത്.

