Celebrity

ഇനി ‘നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ടിനായുള്ള കാത്തിരിപ്പ്: ഗള്‍ഫില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്‌ത ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ ഫെബ്രുവരിയില്‍ ബിഗ്‌സ്‌ക്രീനിലെത്തുകയാണ്. പ്രഖ്യാപനം മുതലേ സിനിമാ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ആറാട്ട്. ഫെബ്രുവരി 18നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. മോഹൻലാൽ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ചിത്രം ഒരു ആക്ഷൻ എന്റർടെയ്നറാണ്.

ഇപ്പോൾ ചിത്രത്തിന്റെ ടിക്കറ്റ് പ്രീ ബുക്കിംഗ് ഗൾഫ് രാജ്യങളായ യു.എ.ഇ, ഒമാൻ , ബഹറൈൻ, എന്നിവിടങ്ങളിൽ ആരംഭിച്ചിരിക്കുകയാണ്. ഏറ്റവും മികച്ച പ്രതികരണമാണ് ആദ്യ മണിക്കൂറുകളിൽ തന്നെ ബുക്കിംഗിന് ലഭിക്കുന്നത്.

രണ്ടു വർഷത്തിന് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം തിയറ്ററുകളിൽ എത്തുന്നത്. അതിനാൽ ആരാധകരുടെ പ്രതീക്ഷയും ഏറെയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു, വൻ സ്വീകരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. ഇതിനോടകം നാൽപത് ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്.

നേരത്തെ കഴിഞ്ഞ വർഷം ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു.

തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്ക് ആവേശത്തോടെ കാണാന്‍ കഴിയുന്ന എന്റര്‍ടെയ്നര്‍ ചിത്രമായിരിക്കും ആറാട്ടെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണനും ഉറപ്പുതരുന്നു. കഴിഞ്ഞ വര്‍ഷം ആദ്യം റിലീസ് ചെയ്ത ബിഗ് ബ്രദറിനു ശേഷം തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്.

വില്ലന്‍ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ആറാട്ട്. പുലിമുരുകന് ശേഷം ഉദയ്‌കൃഷ്ണ മോഹന്‍ലാലിന് വേണ്ടി തിരക്കഥ എഴുതുന്നു എന്ന പ്രേത്യകതയുമുണ്ട്. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ആറാട്ട്. 2255 എന്ന നമ്പറിലുള്ള കറുത്ത വിന്റേജ് ബെന്‍സ് കാറായിരിക്കും ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ വാഹനം. ”മൈ ഫോണ്‍ നമ്ബര്‍ ഈസ് 2255” എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓര്‍മിപ്പിക്കും വിധം കാറിനും 2255 എന്ന നമ്ബറാണു നല്‍കിയിരിക്കുന്നത്. വരിക്കാശ്ശേരി മനയാണ് പ്രധാന ലൊക്കേഷന്‍.

ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

18 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

2 days ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

2 days ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

3 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago