puneeth rajkumar
അകാലത്തിൽ പൊലിഞ്ഞ കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ‘ജെയിംസി’ന്റെ ടീസർ പുറത്തുവിട്ടു. ചേതൻ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നടന്റെ പിറന്നാൾ ദിനമായ മാർച്ച് 17നാണ് ചിത്രം റിലീസ് ചെയ്യുന്നത്. സൈനികനായി പുനീത് എത്തുന്ന സിനിമ ആക്ഷന് പ്രാധാന്യം നല്കി ചെയ്ത മാസ് എന്റർടെയ്നറാണ്.
അതേസമയം സിനിമയുടെ ഡബ്ബിങ് പൂർത്തിയാക്കുന്നതിനു മുൻപായിരുന്നു താരത്തിന്റെ വിയോഗം. അതിനാൽ പുനീതിന്റെ സഹോദരനും നടനുമായ ശിവരാജ് കുമാറാണ് ബാക്കി വന്ന ഭാഗങ്ങൾക്ക് ശബ്ദം നൽകിയത്. പവർ സ്റ്റാറിന്റെ മാസ് ആക്ഷൻ നിറഞ്ഞ ടീസര് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
ഒരു പാട്ടും ആക്ഷന് സീക്വന്സും ഒഴികെയുള്ള പ്രധാന ഭാഗങ്ങളെല്ലാം ചിത്രീകരിച്ച ശേഷമായിരുന്നു പുനീത് വിടപറഞ്ഞത്. പ്രിയ ആനന്ദ്, അനു പ്രഭാകർ, ശ്രീകാന്ത്, ശരത് കുമാർ, മുകേഷ് റിഷി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ടീസർ പുറത്തിറങ്ങി രണ്ട് മണിക്കൂറിൽ നാല് ലക്ഷത്തിൽ അധികം പേരാണ് കണ്ടിരിക്കുന്നത്.
പുനീത് മരിച്ചതിന് ശേഷം തിയറ്ററിൽ എത്തുന്ന സിനിമയ്ക്ക് വലിയ സ്വീകരണം നൽകാനാണ് ആരാധകരും കന്നഡ സിനിമാലോകവും ഒരുങ്ങുന്നത്. ഇതേതുടർന്ന് ചിത്രത്തിന്റെ റിലീസ് ദിവസം മുതൽ ഒരാഴ്ചത്തേക്ക് മറ്റ് ചിത്രങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് കന്നഡ സിനിമാപ്രവര്ത്തകര് പറഞ്ഞുവെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. മാർച്ച് 17 മുതൽ 23 വരെ ജയിംസ് സോളോ റിലീസായി തിയറ്ററിലുണ്ടാകും. കഴിഞ്ഞ ഒക്റ്റോബറിലാണ് പുനീത് ഹൃദയാഘാതത്തെ തുടർന്ന് വിടപറയുന്നത്. ജിമ്മില് വര്ക്കൗട്ട് തുടരുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഹൃദയാഘാതത്തെ തുടര്ന്ന് മരണപ്പെടുകയുമായിരുന്നു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…