mohanlal-movie-aaraattu-opening-collection
മോഹന്ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്ത ‘നെയ്യാറ്റിന്കര ഗോപന്റെ ആറാട്ടിലെ തീം സോംഗ് പുറത്തെത്തി. രാഹുല് രാജ് സംഗീത സംവിധാനം നിര്വ്വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറും ഫെജോയും ചേര്ന്നാണ്.
ഇതിനായി ഫെജോയും ബി കെ ഹരിനാരായണനും ചേര്ന്നാണ് വരികള് എഴുതിയിരിക്കുന്നത്. മാസ് അപ്പീലില് മോഹന്ലാലിനെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് ഈ വെള്ളിയാഴ്ചയാണ്. പ്രഖ്യാപനം മുതലേ സിനിമാ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ആറാട്ട്. ചിത്രം ഒരു ആക്ഷൻ എന്റർടെയ്നറാണ്.
രണ്ടു വർഷത്തിന് ശേഷമാണ് ഒരു മോഹൻലാൽ ചിത്രം തിയറ്ററുകളിൽ എത്തുന്നത്. അതിനാൽ ആരാധകരുടെ പ്രതീക്ഷയും ഏറെയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരുന്നു, വൻ സ്വീകരണമാണ് ആരാധകരിൽ നിന്ന് ലഭിച്ചത്. ഇതിനോടകം നാൽപത് ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്.
നേരത്തെ കഴിഞ്ഞ വർഷം ഒക്ടോബർ 14നായിരുന്നു ആദ്യം ആറാട്ടിന്റെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാൽ കൊവിഡ് പശ്ചാത്തലത്തിൽ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ആകാത്തതോടെ ഇത് മാറ്റിവയ്ക്കുക ആയിരുന്നു.
തിയറ്ററുകളില് പ്രേക്ഷകര്ക്ക് ആവേശത്തോടെ കാണാന് കഴിയുന്ന എന്റര്ടെയ്നര് ചിത്രമായിരിക്കും ആറാട്ടെന്ന് സംവിധായകന് ബി. ഉണ്ണികൃഷ്ണനും ഉറപ്പുതരുന്നു. കഴിഞ്ഞ വര്ഷം ആദ്യം റിലീസ് ചെയ്ത ബിഗ് ബ്രദറിനു ശേഷം തിയറ്ററുകളില് റിലീസ് ചെയ്യുന്ന മോഹന്ലാല് ചിത്രം കൂടിയാണിത്. ചിത്രത്തില് നെയ്യാറ്റിന്കര ഗോപന് എന്ന കഥാപാത്രമായാണ് മോഹന്ലാല് എത്തുന്നത്.
വില്ലന് എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹന്ലാലും ഒന്നിക്കുന്ന ചിത്രം കൂടെയാണ് ആറാട്ട്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹന്ലാലിന് വേണ്ടി തിരക്കഥ എഴുതുന്നു എന്ന പ്രേത്യകതയുമുണ്ട്. ആക്ഷനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നല്കുന്ന ചിത്രമായിരിക്കും ആറാട്ട്. 2255 എന്ന നമ്പറിലുള്ള കറുത്ത വിന്റേജ് ബെന്സ് കാറായിരിക്കും ചിത്രത്തില് മോഹന്ലാലിന്റെ കഥാപാത്രത്തിന്റെ വാഹനം. ”മൈ ഫോണ് നമ്ബര് ഈസ് 2255” എന്ന ‘രാജാവിന്റെ മകനി’ലെ ഡയലോഗ് ഓര്മിപ്പിക്കും വിധം കാറിനും 2255 എന്ന നമ്ബറാണു നല്കിയിരിക്കുന്നത്. വരിക്കാശ്ശേരി മനയാണ് പ്രധാന ലൊക്കേഷന്.
ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സായ്കുമാര്, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്സ്, രാഘവന്, നന്ദു, ബിജു പപ്പന്, ഷീല, സ്വാസിക, മാളവിക, രചന നാരായണന്കുട്ടി തുടങ്ങിയവരാണ് മറ്റു താരങ്ങള്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…