Kerala

കന്നിമാസ പൂജകൾക്കായി ശബരിമല നടതുറന്നു

പത്തനംത്തിട്ട: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകുന്നേരം അഞ്ചുമണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് തന്ത്രി വിഭൂതി പ്രസാദം വിതരണം ചെയ്തു.

അതേസമയം, കന്നിമാസം ഒന്നായ നാളെ പുലർച്ചെ 5 മണി മുതൽ ഈ മാസം 21 വരെയാണ് ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുക. മാത്രമല്ല നട തുറന്ന ഇന്നത്തെ ദിവസം പ്രത്യേകം പൂജകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. നാളെ മുതൽ വിശേഷ പൂജകളായ നെയ്യഭിഷേകം, ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയ പൂജകൾ 5 ദിവസങ്ങളിലും ഉണ്ടാവും.

ദിവസേന വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 15,000 ഭക്തർക്കാണ് പ്രവേശനാനുമതി. കോവിഡ്- 19 ൻ്റെ രണ്ട് പ്രതിരോധ വാക്സിൻ എടുത്തവർക്കോ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടാകണം. ഇവ ഉണ്ടെങ്കിൽ മാത്രമേ ദർശനത്തിന് അനുമതി നൽകൂ. കന്നിമാസ പൂജകൾ പൂർത്തിയാക്കി ഈ മാസം 21ന് ഹരിവരാസനം പാടി ശബരിമല നട അടയ്‌ക്കും.

admin

Recent Posts

ട്രാക്കുകളിൽ ചീറിപ്പായാൻ വന്ദേ മെട്രോ ട്രെയിനുകൾ! ഫസ്റ്റ് ലുക്ക് പുറത്ത്

വന്ദേ മെട്രോ ട്രെയിൻ പുറത്തിറക്കി മക്കളേ ...... വീഡിയോ വൈറൽ

11 mins ago

അമ്മായിയമ്മയെ ശാരീരിക ബന്ധത്തിലേർപ്പെടാനും വിവാഹം കഴിക്കാനും നിർബന്ധിച്ച് മരുമകൾ !

ഭർത്താവിനെ വേണ്ട; ആദ്യ കാഴ്ചയിൽ അമ്മായിയമ്മയോട് പ്രണയം മൊട്ടിട്ടുവെന്ന് മരുമകൾ

14 mins ago

മകളുടെ വിവാഹ ആവശ്യത്തിന് പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ കിട്ടിയില്ല; നെയ്യാറ്റിൻകര സ്വദേശി ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം: പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നിക്ഷേപകൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ…

38 mins ago

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് ​ഗതാ​ഗത വകുപ്പ് ; സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ ; റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ് ; സമരം കടുപ്പിക്കാൻ ട്രേഡ് യൂണിയനുകൾ

സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ട്രാക്ക്…

58 mins ago

വാക്‌സീന്‍ വിരുദ്ധരുടെ വിളയാട്ടം| സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാന്‍ ആസ്ട്രസെനെക്ക് യോഗ്യരാണോ ?

ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആധുനിക വാക്‌സിനുകള്‍ വളരെ സുരക്ഷിതമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയാണ്. ഈ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അറിയുക, ശാസ്ത്രം ഇനിയും…

1 hour ago

ബിജെപിയെ പിന്തുണയ്‌ക്കുന്ന മുസ്ലീങ്ങളെ വെറുക്കണം ! വോട്ട് ജിഹാദിന് ആഹ്വാനവുമായി സമാജ്‌വാദി പാർട്ടി നേതാവ് മറിയ അലം ഖാൻ ; എഫ്ഐആർ രജിസ്റ്റർ ചെയ്ത് യു പി പോലീസ്

ലക്നൗ : വോട്ട് ജിഹാദിന് ആഹ്വാനം ചെയ്ത സമാജ്‌വാദി പാർട്ടി നേതാവ് മറിയ അലം ഖാനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…

1 hour ago