Monday, December 15, 2025

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരിലൊരാളായ അബ്ദുൾ റഹ്മാൻ മക്കി ലാഹോറിൽ മരിച്ചു! ഹൃദയാഘാതമെന്ന് റിപ്പോർട്ട്

മുംബൈ ആക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിൻ്റെ ഭാര്യാസഹോദരനും ഭീകരസംഘടന ലഷ്കർ ഇ ത്വയ്‌ബയുടെ ഉപസംഘടനയായ ജമാഅത്ത് ഉദ് ദവയുടെ (ജെയുഡി) നേതാവുമായ ഹാഫിസ് അബ്ദുൾ റഹ്മാൻ മക്കി ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച ലാഹോറിൽ മരിച്ചു.
അസുഖ ബാധിതനായ മക്കിയെ കടുത്ത പ്രമേഹത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മക്കിക്ക് ഇന്ന് പുലർച്ചെയാണ് ഹൃദയാഘാതം ഉണ്ടായെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2020-ൽ, തീവ്രവാദ വിരുദ്ധ കോടതി മക്കിക്ക് തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകിയതിന് ആറ് മാസത്തെ തടവ് ശിക്ഷ നൽകിയിരുന്നു. 2023 ജനുവരിയിൽ യുഎൻസിഎസ് അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ജെയുഡിയുടെ പ്രവർത്തനങ്ങളുടെ മറവിൽ ഫണ്ട് ശേഖരണത്തിലും തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും മക്കി നിർണായക പങ്കുവഹിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് നടപടി.

166 പേരുടെ മരണത്തിനിടയാക്കിയ 26/11 മുംബൈ ഭീകരാക്രമണത്തിന് സാമ്പത്തിക സഹായം നൽകുന്നതിലും മക്കി ഉൾപ്പെട്ടിരുന്നു. ഭീകരവിരുദ്ധ ഓപ്പറേഷനിൽ ഒമ്പത് ഭീകരരും കൊല്ലപ്പെട്ടു.ഒരു ഭീകരൻ അമീർ അജ്മൽ കസബിനെ ജീവനോടെ പിടികൂടിയിരുന്നു. 2023 ജനുവരിയിൽ കസബിനെ യുഎൻ സെക്യൂരിറ്റി കൗൺസിൽ (യുഎൻഎസ്‌സി) ആഗോള ഭീകരനായി പ്രഖ്യാപിച്ചു.

Related Articles

Latest Articles