Kerala

300 ഓളം നിയമലംഘനങ്ങൾ !തൊഴിലാളികൾക്ക് മിനിമം വേതനം ഇല്ല !സംസ്ഥാനത്തെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്

തിരുവനന്തപുരം : കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി തൊഴിൽ വകുപ്പ്. ലേബർ കമ്മീഷണർ ആയി ചുമതലയേറ്റ അർജുൻ പാണ്ഡ്യന്റെ നിർദ്ദേശപ്രകാരമാണ് തൊഴിൽ വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. വിവിധ ജില്ലകളിലായി 82 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മുന്നൂറിലേറെ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

3724 തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചതിൽ 710 പേർക്കും മിനിമം വേതനം ലഭിക്കുന്നില്ലെന്ന് കണ്ടെത്തി. വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഇരിക്കാനുള്ള അവകാശം പോലും ലഭ്യമല്ലെന്നും തൊഴിൽ വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. റീജണൽ ജോയിന്റ് ലേബർ കമ്മീഷണർമാർ, ജില്ലാ ലേബർ ഓഫീസർമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലാണ് 82 വസ്ത്ര വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്.

മിനിമം വേതന നിയമം, മെറ്റേണിറ്റി ബെനഫിറ്റ് നിയമം, കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം, നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ് നിയമം എന്നിവയാണ് മിക്ക സ്ഥാപനങ്ങളിലും ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. ചില സ്ഥാപനങ്ങളിൽ ബാലവേല കണ്ടെത്തിയതായും തൊഴിൽ വകുപ്പ് അറിയിച്ചു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.

anaswara baburaj

Recent Posts

ആലുവയിൽ കാണാതായ 12 കാരിയെ കണ്ടെത്തി !കുട്ടിയെ കണ്ടെത്തിയത് അങ്കമാലിയിൽ നിന്ന്

കൊച്ചി : ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മകളായ 12 വയസുകാരിയെ കണ്ടെത്തി. ആലുവയിൽ നിന്ന് 14…

8 hours ago

ആലുവയിൽ അന്യസംസ്ഥാനക്കാരിയായ 12 വയസ്സുകാരിയെ കാണാതായി ! തട്ടിക്കൊണ്ട് പോയതെന്ന് സംശയം ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആലുവയിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്.…

9 hours ago

സോണിയയും രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിന് വോട്ടു ചെയ്തില്ല | കൈപ്പത്തിക്കല്ല നേതാക്കളുടെ വോട്ട്

കോണ്‍ഗ്രസിന്റെ നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വോട്ടു ചെയ്തത് കോണ്‍ഗ്രസിനല്ല. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വോട്ട് ആര്‍ക്കായിരുന്നു എന്നു പറയേണ്ടകാര്യമില്ല,…

10 hours ago

കാന്‍ ഫെസ്റ്റിവലില്‍ ക്രിസ്തുവിന്റെ ചിത്രമുള്ള വസ്ത്രവുമായി ഡൊമിനിക്കന്‍ നടി|

ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റില്‍ തണ്ണിമത്തന്‍ ബാഗുയര്‍ത്തിയത് ഒരു പക്ഷേ മലയാളികള്‍ മാത്രമേ പെരുപ്പിച്ചു കണ്ട് ചര്‍ച്ച ചെയ്തിട്ടുള്ളൂ. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍…

10 hours ago