Kerala

ഭാരതവികസനത്തിന് ക്രിയാത്മകമായ ഒരു സംഭാവനയും നല്‍കാത്തവരുടെ അസംബന്ധ പ്രസ്താവനകള്‍ ! നരേന്ദ്ര മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ തുറന്നടിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ തുറന്നടിച്ച് കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖര്‍. ഭാരതത്തിൻെറ വികസനത്തിന് ക്രിയാത്മകമായ ഒരു സംഭാവനയും നല്‍കാത്ത രാഹുല്‍ ഗാന്ധിയെ പോലുള്ളവരുടെ അസംബന്ധ പ്രസ്താവനകളെ സാമാന്യ ബുദ്ധിയുള്ളവര്‍ തള്ളിക്കളയണമെന്നും അതിന് പിന്നാലെ പോയി സമയം പാഴാക്കരുതെന്നും എൻഡിഎ സ്ഥാനാർത്ഥി വ്യക്തമാക്കി.

“കണക്കില്‍പ്പെടാത്ത തെരഞ്ഞെടുപ്പു ഫണ്ടുകളെ കൃത്യമായി കണക്കുകളിലുള്‍പ്പെടുത്തി കൂടുതല്‍ സുതാര്യമാക്കുകയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ അവതരിപ്പിച്ചതിലൂടെ ചെയ്തത്. രാഷ്ട്രീയത്തിലെ കള്ളപ്പണ ഇടപാടുകള്‍ക്ക് തടയിടാന്‍ ഇതു സഹായിച്ചിട്ടുണ്ട്..”- രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബോഫോഴ്‌സ് അഴിമതി പോലുള്ള സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ നേരിട്ട ഗാന്ധി കുടുംബത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ വിശ്വാസ്യതയേയും അദ്ദേഹം ചോദ്യം ചെയ്തു.സംശുദ്ധമായ ഭരണത്തിനും സാമ്പത്തിക വികസനത്തിനും പ്രതിജ്ഞാബദ്ധരായ മുന്നോട്ടു പോകുന്നത് ബിജെപിയാണെന്നും രാജ്യത്തിന്റെ പുരോഗതിക്ക് എൻഡിഎ അധികാരത്തിൽ വരണമെന്നും എൻഡിഎ സ്ഥാനാർത്ഥി കൂട്ടിച്ചേർത്തു.

Anandhu Ajitha

Recent Posts

സത്രങ്ങൾ നവോത്ഥാനത്തിലേക്ക് നയിക്കും; സമൂഹത്തിലെ എല്ലാ നന്മകളെയും സ്വീകരിക്കണം; നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം സാംസ്‌കാരിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സജി ചെറിയാൻ

തിരുവൻവണ്ടൂർ: സത്രങ്ങൾ സമൂഹത്തെ നവോത്ഥാനത്തിലേക്ക് നയിക്കുമെന്ന് മന്ത്രി സജി ചെറിയാൻ, ആധ്യാത്മികമായി നമ്മളെല്ലാം ആഗ്രഹിക്കുന്നത് സന്തോഷവും സമൃദ്ധിയുമാണെന്നും സമൂഹത്തിലെ എല്ലാ…

36 mins ago

‘130 കോടി ജനങ്ങളുള്ള ആണവശക്തിയായ ഭാരതം ആരേയും ഭയന്ന് സ്വന്തം അവകാശങ്ങൾ ഉപേക്ഷിക്കില്ല’; പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന് അമിത്ഷാ

കൊൽക്കത്ത: പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നും അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.…

1 hour ago

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

കാറില്ല, വീടില്ല, ഓഹരിയുമില്ല പ്രധാനമന്ത്രിയുടെ ആസ്തി വിവരങ്ങൾ പുറത്ത്

2 hours ago

വീട്ടിൽ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി മലയാളം സംസാരിക്കുന്ന മെലിഞ്ഞയാളാണെന്ന് പെൺകുട്ടി; നിർണായക മൊഴി പുറത്ത്!

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. മലയാളം സംസാരിക്കുന്നയാളാണ് തന്നെ…

2 hours ago

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

തുരുമ്പെടുത്ത് സർക്കാരിന്റെ പ്രതീക്ഷ !നവകേരള ബസ് കട്ടപ്പുറത്ത് |NAVAKERALA BUS

2 hours ago

ആലപ്പുഴ മെഡിക്കൽ കോളേജിൽ വീണ്ടും അനാസ്ഥ? രോഗി ഗുരുതരാവസ്ഥയിൽ ആയിട്ടും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപണം; അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം

ആലപ്പുഴ: മെഡിക്കൽ കോളേജിൽ കാഷ്വാലിറ്റിക്ക് മുന്നിൽ അർദ്ധരാത്രി വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. പുന്നപ്ര അഞ്ചിൽ വീട്ടിൽ 70 വയസ്സുകാരി ഉമൈബ…

2 hours ago