International

അ​ബു​ബ​ക്ക​ര്‍ അ​ല്‍ ബാ​ഗ്ദാ​ദി​യെ ഉടൻ പി​ടി​കൂ​ടു​മെ​ന്ന് യു​എ​സ്

വാ​ഷിം​ഗ്ട​ണ്‍: ഇസ്ലാമിക് സ്റ്റേറ്റ് ത​ല​വ​ന്‍ അ​ബു​ബ​ക്ക​ര്‍ അ​ല്‍ ബാ​ഗ്ദാ​ദി​യെ പി​ടി​കൂ​ടു​മെ​ന്ന് യു​എ​സ്. ബാ​ഗ്ദാ​ദി​യു​ടെ വീ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് യു​എ​സ് പ്ര​ഖ്യാ​പ​നം. ലോ​ക​ത്തെ​വി​ടെ​യാ​യാ​ലും അ​വ​ശേ​ഷി​ക്കു​ന്ന ഭീ​ക​ര​നേ​താ​ക്ക​ളു​ടെ പ​ത​നം ഉ​റ​പ്പാ​ക്കാ​ന്‍ യു​എ​സ് സ​ഖ്യ​സേ​ന പോ​രാ​ടു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പോ​ര്‍​ട്ട്മെ​ന്‍റ് വ​ക്താ​വ് പ​റ​ഞ്ഞു. ബാ​ഗ്ദാ​ദി​യു​ടെ വീ​ഡി​യോ​യു​ടെ ആ​ധി​കാ​രി​ക​ത​യും ചി​ത്രീ​ക​ര​ണ തീ​യ​തി​യും ക​ണ്ടെ​ത്താ​ന്‍ യു​എ​സ് വി​ദ​ഗ്ധ​ര്‍ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി​ട്ടാ​ണ് ബാ​ഗ്ദാ​ദി​യു​ടെ വീ​ഡി​യോ പു​റ​ത്തു​വ​രു​ന്ന​ത്. ശ്രീ​ല​ങ്ക​യി​ലെ പ​ള്ളി​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലു​മു​ണ്ടാ​യ സ്ഫോ​ട​ന​ങ്ങ​ളെ പ്ര​കീ​ര്‍​ത്തി​ച്ചാ​ണ് ബാ​ഗ്ദാ​ദി​യു​ടെ വീ​ഡി​യോ സ​ന്ദേ​ശം. പ​തി​നെ​ട്ടു മി​നി​ട്ടു​ള്ള വീ​ഡി​യോ​യി​ല്‍ ബാ​ഗ്ദാ​ദി 40 സെ​ക്ക​ന്‍​ഡു​ക​ള്‍ മാ​ത്ര​മേ സം​സാ​രി​ക്കു​ന്നു​ള്ളൂ. ‌സി​റി​യ​യി​ല്‍ ഐ​എ​സി​ന്‍റെ അ​വ​സാ​ന ശ​ക്തി​കേ​ന്ദ്ര​മാ​യി​രു​ന്ന ബാ​ഗു​സി​ലെ പ​രാ​ജ​യം ബാ​ഗ്ദാ​ദി സ​മ്മ​തി​ക്കു​ന്നു. ല​ങ്ക​ന്‍ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വീ​ഡി​യോ​യി​ല്‍ എ​ഴു​തി​ക്കാ​ണി​ക്കു​ക​യാ​ണ്.

ഐ​എ​സി​ന്‍റെ അ​ല്‍ ഫ​ര്‍​ഖാ​ന്‍ മാ​ധ്യ​മ​വി​ഭാ​ഗ​മാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. ല​ങ്ക​യി​ല്‍ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​തി​നു മുമ്പാ​യി​രു​ന്നു ചി​ത്രീ​ക​ര​ണ​മെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്നു. ഇ​തി​നു മുമ്പ് 2014 ലാ​ണ് ബാ​ഗ്ദാ​ദി വീ​ഡി​യോ​യി​ല്‍ പ്രത്യക്ഷപ്പെട്ടത്.

admin

Recent Posts

കർണ്ണാടകയിലെ ഇന്ധനവില വര്‍ധനവ് ! പ്രതിഷേധത്തിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു; മരിച്ചത് മുൻ എംഎൽസി എം ബി ഭാനുപ്രകാശ്

ബെംഗളൂരു : കർണ്ണാടകയിൽ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കുന്നതിനിടെ ബിജെപി നേതാവ് കുഴഞ്ഞുവീണു മരിച്ചു. ശിവമോഗ്ഗയിലെ ബിജെപി പ്രതിഷേധത്തിനിടെ മുൻ എംഎൽസി…

12 mins ago

കേരളത്തിൽ ബിജെപി ഉണ്ട് !

കേരളത്തിൽ ബിജെപിയുടെ സ്ഥാനം സഖാക്കൾ തിരിച്ചറിയണമെന്ന് സിപിഎം നേതാവ് ജി സുധാകരൻ

20 mins ago

ഗവർണർ സർക്കാർ പോര് മുറുകുന്നു ! സർക്കാരിന് വീണ്ടും തിരിച്ചടി I WEST BENGAL

ഉടൻ രാജ്ഭവന്റെ സുരക്ഷയിൽ നിന്ന് ഒഴിയണമെന്ന് പോലീസിനോട് ഗവർണർ I CV ANANDA BOSE

50 mins ago

പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടം ! രക്ഷാപ്രവർത്തനം പൂർത്തിയായി ! 15 മരണം സ്ഥിരീകരിച്ചു! 60 പേർക്ക് പരിക്ക്; അപകടത്തിൽ പെടാത്ത ബോഗികളുമായി കാഞ്ചൻ ജംഗ എക്സ്പ്രസ് യാത്ര പുനരാരംഭിച്ചു

പശ്ചിമബം​ഗാളിലെ ഡാർജിലിം​ഗിൽ നടന്ന ട്രെയിനപകടത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടത്തിൽ 15 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 60 പേര്‍ക്ക് പരിക്കേറ്റു. അ​ഗർത്തലയിൽനിന്നും…

1 hour ago

ലോക്‌സഭാ സ്പീക്കര്‍ ദക്ഷിണേന്ത്യയില്‍ നിന്ന് ?

നായിഡുവിനെയും നിതീഷിനെയും ‘ഒതുക്കാൻ’ മോദിയുടെ തന്ത്രം ; പ്രതിപക്ഷത്തിന്റെ പടയൊരുക്കം നേരിടാൻ ബിജെപി

1 hour ago