എം ആർ അജിത്കുമാർ
തിരുവനന്തപുരം: ‘രക്ഷാപ്രവർത്തന’ കേസിലെ അന്വേഷണം അട്ടിമറിക്കാൻ എഡിജിപി എം ആർ അജിത് കുമാർ അധികാര ദുർവിനിയോഗം നടത്തുകയും അന്വേഷണ ഉദ്യോഗസ്ഥരെ കടുത്ത സമ്മർദത്തിലാക്കുകയും ചെയ്തെന്ന് റിപ്പോർട്ട്. അജിത് കുമാറിന്റെ സസ്‌പെൻഷൻ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്‌പെൻഡ് ചെയ്തു. കേസ് നടപടികൾ അവസാനിപ്പിച്ച് ‘റഫർ റിപ്പോർട്ട്’ നൽകാൻ കീഴുദ്യോഗസ്ഥർക്ക് മേൽ എഡിജിപി നിരന്തരം സമ്മർദ്ദം ചെലുത്തിയതായി അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രതികളെ നിയമനടപടികളിൽ നിന്ന് സംരക്ഷിക്കാനും ഇരകൾക്ക് നീതി നിഷേധിക്കാനും എഡിജിപി തൻ്റെ പദവി ദുരുപയോഗം ചെയ്തുവെന്നാണ് പ്രധാന കണ്ടെത്തൽ.
പ്രത്യേക അന്വേഷണ സംഘത്തിന് ഴി നൽകിയ അന്വേഷണ ഉദ്യോഗസ്ഥരായ ഇൻസ്‌പെക്ടർ കെ.പി. ടോംസൺ, ഡിവൈഎസ്പിമാരായ അരുൺ കെ.എസ്, സുനിൽരാജ് എന്നിവരാണ് എഡിജിപിയുടെ അനധികൃത ഇടപെടലുകൾ വെളിപ്പെടുത്തിയത്. കേസ് ഡയറി നേരിട്ട് പരിശോധിച്ച അജിത് കുമാർ, മുഖ്യമന്ത്രിയുടെ സുരക്ഷാ-എസ്കോർട്ട് സംഘാംഗങ്ങൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പി.എസ്.ഒമാർക്കെതിരെയുള്ള കേസ് ഉടനടി റഫർ ചെയ്യാൻ അദ്ദേഹം എസ്.പി മുഖേന നിർദേശം നൽകിയതായും മൊഴികളിലുണ്ട്. കൂടാതെ, അജിത് കുമാറിന്റെ ഓഫീസിലെ ഉദ്യോഗസ്ഥരായ ഗിരീഷ്, ശ്രീകാന്ത് എന്നിവരും അന്വേഷണം അട്ടിമറിക്കാനുള്ള നീക്കങ്ങളിൽ പങ്കാളികളായതായി ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നു.
സംഭവത്തിൽ അജിത് കുമാർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് ഡിജിപി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഉന്നത ഉദ്യോഗസ്ഥൻ സർവീസിൽ തുടരുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നും പൊതുതാൽപ്പര്യം മുൻനിർത്തി സസ്പെൻഷൻ അത്യന്താപേക്ഷിതമാണെന്നും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഓൾ ഇന്ത്യ സർവീസസ് (ഡിസിപ്ലിൻ ആൻഡ് അപ്പീൽ) ചട്ടങ്ങൾ പ്രകാരമാണ് നടപടി. സസ്പെൻഷൻ കാലയളവിൽ ഇദ്ദേഹത്തിന് നിയമപ്രകാരമുള്ള സബ്സിസ്റ്റൻസ് അലവൻസ് ലഭിക്കും.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…