ഡോ. എം.കെ. റാം
കൊച്ചി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിന്റെ അറസ്റ്റിൽ ഗുരുതര വീഴ്ച വരുത്തിയ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി സുധീർ കല്ലനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. അറസ്റ്റിനുള്ള കാരണങ്ങൾ കൃത്യമായി രേഖപ്പെടുത്താത്തതിനെത്തുടർന്നാണ് പ്രതിക്ക് അറസ്റ്റിലായ ദിവസം തന്നെ ജാമ്യം ലഭിക്കാൻ ഇടയായത്. പ്രതിയെ പുറത്തിറക്കാൻ ഡിവൈഎസ്പി മനഃപൂർവം വഴി വെട്ടിക്കൊടുക്കുകയായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സംസ്ഥാന പോലീസ് മേൽനോട്ടം വഹിക്കുന്ന ‘തൂഫാൻ’ ഓപ്പറേഷൻ മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും എന്നാൽ ഇത്തരം വീഴ്ചകളിലൂടെ അതിന്റെ ശോഭ കെടുത്താനാണോ പോലീസ് ശ്രമിക്കുന്നതെന്നും കോടതി ആരായുകയുണ്ടായി. ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്കനടപടി ഉണ്ടായില്ലെങ്കിൽ കോടതിക്ക് നേരിട്ട് ഇടപെടേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി. ആഭ്യന്തര വകുപ്പിനോട് ഉദ്യോഗസ്ഥർക്ക് എന്തെങ്കിലും ശത്രുതയുണ്ടോയെന്നും ഓപ്പൺ കോടതിയിൽ ജസ്റ്റിസ് ചോദിച്ചു.
നീണ്ട സേവനപാരമ്പര്യമുള്ള ഉദ്യോഗസ്ഥർക്ക് നിയമപരമായ അറസ്റ്റ് നടപടികളെക്കുറിച്ച് അറിവില്ല എന്ന് കരുതാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, മനഃപൂർവം നിയമം അറിയാത്തതുപോലെ ഭാവിക്കുകയാണെന്ന് കുറ്റപ്പെടുത്തി. സാധാരണക്കാരെ സംരക്ഷിക്കാൻ കോടതി നിലനിൽക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഒരു പ്രതിയെയും രക്ഷിച്ചെടുക്കാൻ സാധിക്കില്ലെന്നും കോടതി ഓർമിപ്പിച്ചു. കേസിൽ ഡിവൈഎസ്പിക്കെതിരെ എന്തുതരം അച്ചടക്കനടപടിയാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കാൻ സർക്കാരിനോട് നിർദേശിച്ച കോടതി, ഹർജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…