പാലക്കാട് : കൊറോണയെ പ്രതിരോധിക്കാൻ എബിവിപിയും മുന്നിൽ. ഇപ്പോഴത്തെ സാഹചര്യത്തിൽ കൊറോണ വൈറസ് പടരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് എടിഎം വഴിയാണ്.
ഒട്ടനവധിയാളുകൾ നിരന്തരമായി വിവിധ കേന്ദ്രങ്ങളിലുള്ള എടിഎം സംവിധാനങ്ങൾ ആണ് ഉപയോഗിക്കുന്നത്. വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരും യാത്ര ചെയ്യുന്നവരും എടിഎം നിരന്തരമായി ഉപയോഗിക്കുന്നവാരാണ്. കൊറോണ വൈറസ് പടർന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പല കൗണ്ടറുകളിലും വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊന്നുമില്ലാത്ത സാഹചര്യമാണുളളത്.
ഈ സാഹചര്യത്തിൽ എബിവിപിയുടെയുടെ നേതൃത്വത്തിൽ സാനിറ്ററൈസറുകൾ നൽകി വരുന്നു. ഇതിന്റെയ് ഭാഗമായി പാലക്കാട് ജില്ലയിലെ എസ്ബിഐ ഒറ്റപ്പാലം മെയിൻ ബ്രാഞ്ചിലേക്ക് ആവശ്യമായ സാനിറ്റൈസർ ബ്രാഞ്ച് മാനേജർക്ക് കൈമാറി.കേരളത്തിലെ എല്ലാ എടിഎം കൗണ്ടറുകളിലേക്കും ഇത് ലഭ്യമാക്കും.

