സെക്രട്ടറി അപരാജിത, പ്രസിഡന്റ് തുഷാർ ദെധ, ജോയിന്റ് സെക്രട്ടറി സച്ചിൻ ബേയ്സ്ല
ദില്ലി സർവകലാശാല സ്റ്റുഡന്‍റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി എബിവിപി. നാല് സീറ്റുകളിൽ മൂന്നിലും വെന്നിക്കൊടി പായിച്ചായിരുന്നു എബിവിപിയുടെ മുന്നേറ്റം.പ്രസിഡന്‍റായി തുഷാർ ദെധയും സെക്രട്ടറിയായി അപരാജിതയും ജോയിന്‍റ് സെക്രട്ടറിയായി സച്ചിൻ ബേയ്സ്ലയും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈസ് പ്രസിഡന്‍റായി എൻ.എസ്.യു.ഐ സ്ഥാനാർഥി അഭി ദഹിയ തെരഞ്ഞെടുക്കപ്പെട്ടു.
2019ലെ അവസാന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നിവ എബിവിപിയും സെക്രട്ടറി സ്ഥാനം എൻഎസ്‍യുഐയും നേടിയിരുന്നു. മൂന്ന് വർഷത്തിന് ശേഷം ദില്ലി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞടുപ്പ് നടക്കുന്നത്. നാലു സ്ഥാനങ്ങളിലേക്ക് 24 സ്ഥാനാർഥികളാണുണ്ടായിരുന്നത്. എബിവിപിയും എൻഎസ്‌യുവും തമ്മിലായിരുന്നു പ്രധാന മത്സരം. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 2019ൽ തെരഞ്ഞെടുത്ത അതേ യൂണിയൻ തന്നെ തുടരുകയായിരുന്നു. 2022 ഫെബ്രുവരി 17നാണ് ദില്ലി സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് റെഗുലർ ക്ലാസുകൾ ആരംഭിച്ചത്.
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…