Thursday, May 2, 2024
spot_img

ഇത് നേരിന്റെ മഹാ വിജയം ! ദില്ലി സർവകലാശാല സ്റ്റുഡന്‍റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയവുമായി എബിവിപി;നാല് സീറ്റുകളിൽ മൂന്നിലും എബിവിപി സ്ഥാനാർത്ഥികൾ വിജയിച്ചു

ദില്ലി സർവകലാശാല സ്റ്റുഡന്‍റ്സ് യൂണിയൻ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി എബിവിപി. നാല് സീറ്റുകളിൽ മൂന്നിലും വെന്നിക്കൊടി പായിച്ചായിരുന്നു എബിവിപിയുടെ മുന്നേറ്റം.പ്രസിഡന്‍റായി തുഷാർ ദെധയും സെക്രട്ടറിയായി അപരാജിതയും ജോയിന്‍റ് സെക്രട്ടറിയായി സച്ചിൻ ബേയ്സ്ലയും തെരഞ്ഞെടുക്കപ്പെട്ടപ്പോൾ വൈസ് പ്രസിഡന്‍റായി എൻ.എസ്.യു.ഐ സ്ഥാനാർഥി അഭി ദഹിയ തെരഞ്ഞെടുക്കപ്പെട്ടു.

2019ലെ അവസാന തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി എന്നിവ എബിവിപിയും സെക്രട്ടറി സ്ഥാനം എൻഎസ്‍യുഐയും നേടിയിരുന്നു. മൂന്ന് വർഷത്തിന് ശേഷം ദില്ലി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞടുപ്പ് നടക്കുന്നത്. നാലു സ്ഥാനങ്ങളിലേക്ക് 24 സ്ഥാനാർഥികളാണുണ്ടായിരുന്നത്. എബിവിപിയും എൻഎസ്‌യുവും തമ്മിലായിരുന്നു പ്രധാന മത്സരം. കോവിഡ് മഹാമാരി കാരണം കഴിഞ്ഞ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. 2019ൽ തെരഞ്ഞെടുത്ത അതേ യൂണിയൻ തന്നെ തുടരുകയായിരുന്നു. 2022 ഫെബ്രുവരി 17നാണ് ദില്ലി സർവകലാശാലയിൽ ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് റെഗുലർ ക്ലാസുകൾ ആരംഭിച്ചത്.

Related Articles

Latest Articles