Kerala

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

മലയിൻകീഴ്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം. അണപ്പാട് സ്വദേശി തങ്കപ്രഭാദേവിയുടെ വീടിന് പുറത്തുള്ള വര്‍ക്ക് ഏരിയയില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടമുണ്ടായത്. അടുക്കളയില്‍ ആരുമില്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി.

അടുപ്പില്‍ തീ കത്തുന്നുണ്ടായിരുന്നു. ഇതിനടുത്തായി ഉണങ്ങാനിട്ടിരുന്ന റബര്‍ ഷീറ്റുകളിലേക്ക് തീപടർന്നതാണ് അപകടത്തിന് കാരണം. വര്‍ക്ക് ഏരിയയില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകളാണ് സൂക്ഷിച്ചിരുന്നതെന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ കാട്ടാക്കട ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫയര്‍ഫോഴ്സിന്റെ ശ്രമഫലമായി ഒരുമണിക്കൂര്‍ കൊണ്ട് തീകെടുത്തി. മൂന്ന് സിലിണ്ടറുകളില്‍ ഒരെണ്ണം ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിക്കുകയും ഒരെണ്ണം കത്തി നശിക്കുകയും ചെയ്തു. പുറത്തുള്ള അടുക്കള ഭാഗം പൂര്‍ണമായി കത്തിനശിച്ചു.

anaswara baburaj

Recent Posts

ഇടവേളയ്ക്ക് ശേഷം സെയ് തിമിംഗലം തിരിച്ചെത്തി|കാരണം ഇതാണ്

100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്

29 mins ago

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

10 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

10 hours ago