Tuesday, January 6, 2026

മധുരയില്‍ ജെല്ലിക്കെട്ടിനിടെ അപകടം; നാല് പേര്‍ക്ക് ഗുരുതര പരിക്ക്

ചെന്നൈ: മധുരയില്‍ ജെല്ലിക്കെട്ടിനിടെ അപകടം. സംഭവത്തില്‍ നാല് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. മധുര ആവണിയാപുരത്താണ് അപകടം നടന്നത്. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജെല്ലിക്കെട്ട് ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ രാഹുല്‍ഗാന്ധി ഇന്ന് ആവണിയാപുരത്ത് എത്തും. ജെല്ലിക്കെട്ടിനെ എതിര്‍ത്ത കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ നാടകം കളിക്കുകയാണെന്ന് ബിജെപി തുറന്നടിച്ചു. എന്നാൽ അതേസമയം, കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്യുകയുണ്ടായി. എന്തായാലും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോൺഗ്രസ് ജനങ്ങളെ സ്വാധീനിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടിയിറങ്ങിയിരിക്കുകയാണ്.

Related Articles

Latest Articles