തൃശ്ശൂർ: എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കോഴിക്കോട് സ്വദേശി മുസ്തഫ മരിച്ചു. ഇന്ന് രാവിലെ ആയിരുന്നു അപകടം സംഭവിച്ചത്. തൃശ്ശൂർ പഞ്ചവടി സെന്ററിൽ വച്ചായിരുന്നു അപകടം ഉണ്ടായത്.
കോഴിക്കോട് നിന്നും ബന്ധുവീട്ടിലേക്ക് വരികയായിരുന്നു മുസ്തഫയും സുഹൃത്തും. ഇവർ സഞ്ചരിച്ച കാർ, റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ നിന്നുവന്ന ലോറിയുമായി കൂട്ടി ഇടിക്കുകയായിരുന്നു. മുസ്തഫയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചാലിയം സ്വദേശി അബുബക്കറിന് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

