തിരുവനന്തപുരം: നാവായിക്കുളത്ത് കെ എസ് ആര്‍ ടി സിയും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. നാവായിക്കുളത്തിന് സമീപം ഇരുപത്തിയെട്ടാം മൈലിലാണ് തടി കയറ്റി വന്ന ലോറി ബസുമായി കൂട്ടിയിടിച്ച് അപകടം നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കുണ്ട്. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. യാത്രക്കാരായ അഞ്ച് തമിഴ്നാട് സ്വദേശികള്‍, ഡ്രൈവര്‍ ഷനോജ്, കണ്ടക്ടര്‍ അനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കെ എസ് ആർ ടി സി മിന്നലും എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയും തമ്മിലാണ് അപകടം ഉണ്ടായത്. ലോറിയെ ഓവര്‍ടേക്ക് ചെയ്തു വന്ന ആംബുലന്‍സിന്റെ പിന്‍ഭാഗത്ത് തട്ടിയ ശേഷമാണ് ബസ് ലോറിയില്‍ കൂട്ടിയിടിച്ചത്.
പരിക്കേറ്റ ആറു പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…