Wednesday, May 22, 2024
spot_img

മരണം വിതച്ച് കെ സ്വിഫ്റ്റ്; കുന്നംകുളത്ത് ബസ്സിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ കുന്നംകുളത്ത് കെ-സ്വിഫ്റ്റ് ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. തമിഴ്‌നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. തൃശ്ശൂർ-കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് പരസ്വാമിയെ ഇടിച്ചത്. പുലർച്ചെ അഞ്ചരയോടെയാണ് അപകടം നടന്നത്. കുന്നംകുളം മലയ ജംഗ്ഷന് മുന്നിൽ വച്ചായിരുന്നു അപകടം.

റോഡ് മുറിച്ച് കടക്കുകയായിരുന്ന പരസ്വാമിയെ കെ-സ്വിഫ്റ്റ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. എന്നാൽ താൻ അയാളെ കണ്ടില്ലായിരുന്നുവെന്നാണ് ബസ് ഡ്രൈവറുടെ വാദം. അതേസമയം, ബസ് അപകടത്തിന് ശേഷം നിർത്താതെ പോയെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഇതേ തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് കെ-സ്വിഫ്റ്റ് ബസാണ് ഇടിച്ചതെന്ന് തെളിഞ്ഞത്.

Related Articles

Latest Articles