Accident-in-kerala-palakkad
ബംഗളൂരു: മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിയില്‍ ബൈക്കിെന്റ ഹാന്‍ഡില്‍ കുടുങ്ങി തെറിച്ചുവീണ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. ബെന്നാര്‍ഘട്ടയിലെ എ.എം.സി കോളജ് വിദ്യാര്‍ഥികളായ കൗശിക് (19), സുഷമ (19) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.
ബെന്നാര്‍ഘട്ട ബയളോജിക്കല്‍ പാര്‍ക്കില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദാരുണസംഭവം. ഹാന്‍ഡില്‍ ലോറിയില്‍ കുടുങ്ങിയതോടെ ബൈക്ക് റോഡിലേക്ക് മറിയുകയായിരുന്നു. ഇതോടെ ഇരുവരും തലയടിച്ച് വീണു. പത്തുമീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച് മുന്നോട്ടുപോയശേഷമാണ് ലോറി നിര്‍ത്തിയത്. സംഭവശേഷം ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബംഗളൂരുവിനു സമീപത്തെ സരക്കി സ്വദേശികളാണ് ഇരുവരും. സംഭവത്തില്‍ ബെന്നാര്‍ഘട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…