കൊച്ചി: എറണാകുളം കാലടിയില്‍ സിപിഎം – സിപിഐ പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം. ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് സിപിഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് സിപിഐ ആരോപണം. സിപിഎം വിട്ട് സിപിഐയിൽ ചേർന്നവർക്കാണ് വെട്ടേറ്റത്. പുതിയകര സ്വദേശികളായ സേവ്യര്‍, ക്രിസ്റ്റിന്‍ ബേബി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സിപിഐ (CPI) ബ്രാഞ്ച് സെക്രട്ടറി ജോസഫിന്റെ വീടും, പരിസരത്തെ വാഹനങ്ങളും സംഘർഷത്തിൽ തകർത്തു. ഇരുവിഭാഗവും ക്രിമിനൽ കേസിലെ പ്രതികളാണെന്നാണ് പൊലീസ് പറയുന്നത്. ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിനിടെ തർക്കം തുടങ്ങി. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകരെത്തി ബൈക്കുകൾ അടിച്ചു തകർത്തുവെന്നും പ്രവർത്തകരെ മർദ്ദിച്ചുവെന്നുമാണ് സിപിഐ നേതാക്കൾ പറയുന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ പരിക്കേറ്റവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോലീസ് കേസെടുത്തു.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…