Tuesday, December 16, 2025

റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് അപകടം! 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഇടുക്കി : ചിത്തിരപുരത്ത് റിസോർട്ടിന് സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ആനച്ചാൽ ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺ വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. നിർമ്മാണപ്രവൃത്തികൾക്കിടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. മതിലിടിഞ്ഞ് ഒരു മണിക്കൂറോളം ഇരുവരും മണ്ണിനടിയിൽ പെട്ടതായാണ് വിവരം. മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അതേസമയം പ്രദേശത്ത് നടന്നത് അനധികൃത നിർമ്മാണ പ്രവർത്തനമാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. അത് ലംഘിച്ചു കൊണ്ട് നടന്ന നിർമ്മാണ പ്രവർത്തനമാണ് ഇന്ന് ദുരന്തത്തിൽ കലാശിച്ചത്.

Related Articles

Latest Articles