ഖൈബർ: പഖ്തൂൺഖ്വയിലെ തെക്കൻ വസീറിസ്ഥാൻ ജില്ലയിലെ സർമിലാൻ പ്രദേശത്ത് ശനിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ എട്ട് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.സംഭവത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ മാദ്ധ്യമ കാര്യ വിഭാഗം അറിയിച്ചു.കുറം ജില്ലയിലെ പരച്ചിനാർ നിവാസിയായ 25 കാരനായ ലാൻസ് നായിക് ഷോയിബ് അലിയും ലക്കി മർവാട്ട് ജില്ലയിൽ താമസിക്കുന്ന 22 കാരനായ റാഫി ഉള്ളയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളിലും നിരപരാധികളെ കൊല്ലുന്നതിലും സജീവമായി പ്രവർത്തിക്കുന്ന തീവ്രവാദികളുടെ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.
കെപിയിലെ ബജൗർ ജില്ലയിലെ ലോസം ഏരിയയിൽ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ മൂന്ന് ഭീകരരെ വധിച്ചപ്പോൾ തിങ്കളാഴ്ച കെപിയിലെ ബന്നു ജില്ലയിൽ മൂന്ന് ഭീകരരെ വധിച്ചതായി റിപ്പോർട്ടുകളുണ്ട്.
തീവ്രവാദ സംഘടനകൾ രാജ്യത്തുടനീളം അനിയന്ത്രിതമായി ആക്രമണങ്ങൾ നടത്തുന്നതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ ക്രമസമാധാന നില കൂടുതൽ വഷളായിരിക്കുകയാണ്.നിരോധിത തീവ്രവാദ സംഘടനയായ തെഹ്‌രീകെ ആക്രമണങ്ങൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…