Sunday, May 5, 2024
spot_img

ഭീകരക്രമണങ്ങളിൽ പൊറുതിമുട്ടി പാകിസ്ഥാൻ, ഏറ്റുമുട്ടലിൽ 8 ഭീകരരെ വധിച്ചു, സൈന്യത്തിനും ആൾനാശം

ഖൈബർ: പഖ്തൂൺഖ്വയിലെ തെക്കൻ വസീറിസ്ഥാൻ ജില്ലയിലെ സർമിലാൻ പ്രദേശത്ത് ശനിയാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ എട്ട് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്.സംഭവത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സൈന്യത്തിന്റെ മാദ്ധ്യമ കാര്യ വിഭാഗം അറിയിച്ചു.കുറം ജില്ലയിലെ പരച്ചിനാർ നിവാസിയായ 25 കാരനായ ലാൻസ് നായിക് ഷോയിബ് അലിയും ലക്കി മർവാട്ട് ജില്ലയിൽ താമസിക്കുന്ന 22 കാരനായ റാഫി ഉള്ളയും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരായ തീവ്രവാദ പ്രവർത്തനങ്ങളിലും നിരപരാധികളെ കൊല്ലുന്നതിലും സജീവമായി പ്രവർത്തിക്കുന്ന തീവ്രവാദികളുടെ തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്.
കെപിയിലെ ബജൗർ ജില്ലയിലെ ലോസം ഏരിയയിൽ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ മൂന്ന് ഭീകരരെ വധിച്ചപ്പോൾ തിങ്കളാഴ്ച കെപിയിലെ ബന്നു ജില്ലയിൽ മൂന്ന് ഭീകരരെ വധിച്ചതായി റിപ്പോർട്ടുകളുണ്ട്.

തീവ്രവാദ സംഘടനകൾ രാജ്യത്തുടനീളം അനിയന്ത്രിതമായി ആക്രമണങ്ങൾ നടത്തുന്നതിനാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ ക്രമസമാധാന നില കൂടുതൽ വഷളായിരിക്കുകയാണ്.നിരോധിത തീവ്രവാദ സംഘടനയായ തെഹ്‌രീകെ ആക്രമണങ്ങൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്.

Related Articles

Latest Articles