Saturday, December 13, 2025

കാപ്പ ചുമത്തി നാടു കടത്തിയ പ്രതി പിടിയിൽ ; ‌കൈയിൽ എംഡിഎംഎയുമായി വന്ന റംഷീദാണ് പോലീസ് പിടിയിലായത്

കാസർകോട്∙ കാപ്പ ചുമത്തി നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പോലീസ് പിടിയിൽ. കാപ്പ ചുമത്തി നാടുകടത്തിയ അമ്പലത്തറ ബി റംഷീദാണ് പടന്നക്കാട് ദേശീയപാതയിൽവച്ച് പോലീസിന്റെ പിടിയിലായത്. അമ്പലത്തറ സ്വദേശി ടി.എം. സുബൈറും പ്രതിക്കൊപ്പമുണ്ടായിരുന്നു. .

. 1.880 ഗ്രാം എംഡിഎംഎയുമായി കാറിൽവന്ന ഇവരെ ഹോസ്ദുർഗ് എസ്ഐ സതീശനും സംഘവുമാണ് പിടികൂടി അറസ്റ്റു ചെയ്തത്. റംഷീദ് കാസർകോട്ടേക്കു വരുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി. ഹോസ്ദുർഗ്അ മ്പലത്തറ പൊലീസ് സ്റ്റേഷനുകളിലായി കവർച്ച, അടിപിടി, മയക്കുമരുന്ന് കടത്ത് അടക്കം അഞ്ചിലധികം കേസിൽ പ്രതിയായ റംഷീദിനെ കണ്ണൂർ റേഞ്ച് ഡിഐജി കാസർകോട് ജില്ലയിൽനിന്നും കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.

Related Articles

Latest Articles