Accused can be granted bail if he marries a victim of rape; court with strange condition
മുംബൈ : പീഡനത്തിന് ഇരയായ യുവതിയെ വിവാഹം ചെയ്താൽ പ്രതിക്ക് ജാമ്യം അനുവദിക്കാമെന്ന
വ്യവസ്ഥയുമായി ബോംബെ ഹൈക്കോടതിയുടേ നിർദ്ദേശം.26 കാരനായ മുംബൈ സ്വദേശി നൽകിയ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
അയൽവാസിയായ 22 കാരിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. 2018 മുതൽ ഇരുവരും പ്രണയബന്ധത്തിലായിരുന്നു. ഈ വിവരം വീട്ടുകാരും അറിഞ്ഞിരുന്നു. വിവാഹം ചെയ്യാമെന്ന ധാരണയുടെ അടിസ്ഥാനത്തിൽ ഇവർ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ 2019 ൽ യുവതി ഗർഭിണിയായതോടെ വിവാഹം ചെയ്യാനാകില്ലെന്ന് യുവാവ് അറിയിക്കുകയായിരുന്നു. 2020 ൽ യുവതി കുഞ്ഞിന് ജന്മം നൽകി.ഈ കുഞ്ഞിനെ ഇവർ ഒരു കെട്ടിടത്തിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.
ശേഷം 2020 ഫെബ്രുവരിയിൽ പോലീസിൽ പരാതി നൽകി. അടുത്ത ദിവസം തന്നെ പ്രതിയെ പോലീസ് പിടികൂടി. സംഭവം കേസായതോടെ യുവതിയെ വിവാഹം കഴിക്കാൻ തയ്യാറാണെന്ന് യുവാവ് കോടതിയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഒരു വർഷത്തിനുള്ളിൽ വിവാഹം കഴിക്കണമെന്ന് കോടതി നിർദ്ദേശിച്ചത്. എന്നാൽ യുവതിയെ ഇപ്പോൾ കാണാനില്ല. കണ്ടെത്തിയാൽ ഉടൻ വിവാഹം കഴിക്കാനാണ് നിർദ്ദേശം.
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി’ പുരസ്കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
വിജയുടെ അവസാന ചിത്രമെന്ന പേരിൽ ജനുവരി 9ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുവാൻ തടസങ്ങൾ ഉയരുന്നു .ചിത്രത്തിന്…
വാഷിംഗ്ടൺ : വെനസ്വേലയിലെ പുതിയ ഭരണകൂടത്തിന് കടുത്ത ഉപാധികളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . ചൈന, റഷ്യ, ഇറാൻ,…
ദില്ലി : തെരുവുനായ്ക്കൾ മൂലം റോഡപകടം വർധിക്കുന്ന സാഹചര്യത്തിൽ കർശനമായ നിരീക്ഷണവുമായി സുപ്രീം കോടതി. നായ്ക്കൾ കടിക്കുമോ ഇല്ലയോ എന്നത്…
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…