കണ്ണൂർ: കതിരൂർ മനോജ് വധക്കേസിലെ പ്രതിയും സിപിഎം ഗുണ്ടാ നേതാവുമായ തലശ്ശേരി മാലൂർ സ്വദേശി സിനിൽ കുമാർ കവർച്ചാ കേസിൽ അറസ്റ്റിൽ. ഇയാൾ മുൻ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. 2019 സെപ്റ്റംബർ 2-ന് കാസർകോട് മൊഗ്രാൽ പുത്തൂരിൽ വച്ച് നടന്ന മോഷണ കേസിലാണ് സിനിൽ പ്രതിയായത്. കതിരൂർ മനോജ് വധ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ സ്വർണ്ണ വ്യാപാരിയുടെ പണം തട്ടുകയായിരുന്നു.
സ്വർണ്ണം വാങ്ങാനായി കാറിൽ കൊണ്ടുപോവുകയായിരുന്ന ഒരു കോടി അറുപത്തിയഞ്ച് ലക്ഷം രൂപയാണ് സിനിൽ കുമാർ കവർന്നത്. മഹാരാഷ്ട്ര സ്വദേശി കൈലാസ് എന്ന സ്വർണ്ണ വ്യാപാരിയുടെ പണമാണ് ഇയാൾ തട്ടിയെടുത്തത്. ദേശീയ പാതയിൽ പണം കൊള്ളയടി വ്യപകമായി നടക്കുന്നുണ്ട്. ഇത്തരം സംഘങ്ങൾക്ക് നേതൃത്വം നൽകുന്നത് സിനിലും സുഹൃത്ത് സുജിത്തും ചേർന്നാണ്.
ഒല്ലൂരിൽ നിന്ന് 95 ലക്ഷം, നിലമ്പൂരിൽ നിന്ന് 84 ലക്ഷം രൂപ, കതിരൂരിൽ നിന്ന് 50 ലക്ഷം എന്നിങ്ങനെ വലിയ കൊള്ള നടത്തിയതും സിനിൽ അടങ്ങിയ സംഘമാണെന്ന് പോലീസ് പറയുന്നു. ഹവാല പണം ആയതിനാൽ കേസ് നൽകില്ല എന്ന ധൈര്യത്തിലാണ് സംഘത്തിന്റെ ഭീഷണിപ്പെടുത്തിയുള്ള കവർച്ച.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…