Kerala

ശിശുസൗഹൃദ കേരളം; മധ്യമേഖല ശിൽപശാലയ്ക്ക് തുടക്കമായി, ഉദ്ഘാടനം ബാലവകാശ കമ്മീഷൻ എക്സിക്യൂട്ടിവ് അംഗം ബി ഭവിത നിർവ്വഹിച്ചു

ശിശുസൗഹൃദ കേരളം പദ്ധതിയുടെ ഭാഗമായുള്ള മധ്യമേഖല ശിൽപശാലയ്ക്ക് തുടക്കമായി. ശിശുക്ഷേമ സമിതിയിൽ എത്തുന്ന കുട്ടികളുടെ സംരക്ഷണം, കുട്ടികൾക്കുള്ള സർക്കാർ പദ്ധതികൾ, ദത്തെടുക്കുന്നതിനുള്ള നിയമവഴികൾ എന്നിവയെക്കുറിച്ച് ശിശുക്ഷേമ സമിതി അംഗങ്ങൾക്ക് അവബോധമുണ്ടാക്കുന്നതിനായാണ് ശിൽപശാല.

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങൾക്കുള്ള ശില്പശാലയുടെ ഉദ്ഘാടനം ബാലവകാശ കമ്മീഷൻ എക്സിക്യൂട്ടിവ് അംഗം ബി ഭവിത നിർവ്വഹിച്ചു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുക, കുട്ടികളുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക, ബാലസാക്ഷരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ ബാലസൗഹൃദ കേരളം പദ്ധതി നടപ്പിലാക്കുന്നത്.

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലയിലെ പ്രവർത്തകർ പങ്കെടുത്തു. സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡൻ്റ് അഴീക്കോടൻ ചന്ദ്രൻ അധ്യക്ഷനായി. കെ എഫ് ആർ ഐ രജിസ്ട്രാർ ഡോ. ടി വി സജീവ്, ബാലസാഹിത്യ ഇൻസ്റ്റിട്ട്യൂട്ട് ഗവേണിങ് ബോഡി അംഗം ടി കെ നാരായണദാസ്, ശിശുവികസന ഓഫീസർ ശ്രീവിദ്യ മാരാർ, അഡ്വക്കേറ്റ് രതീഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.

പീച്ചി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് ഹാളിൽ നടന്ന ശിൽപശാലയിൽ ശിശുക്ഷേമ സമിതി അംഗങ്ങളായ മീര ദർശ, ഒ എം ബാലകൃഷ്ണൻ, എം കെ പശുപതി, കെ ബാഹുലേയൻ, യേശുദാസ് പറപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. മധ്യമേഖല ശിൽപശാല ബുധനാഴ്ച സമാപിക്കും.

B4 Admin

Recent Posts

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

1 hour ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

2 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

15 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

15 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

17 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

20 hours ago