Wednesday, December 17, 2025

പോലീസ് മർദ്ദിച്ചെന്ന് ആരോപണം; കൊയിലാണ്ടി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്; വലഞ്ഞ് യാത്രക്കാർ!

കോഴിക്കോട്: സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ. കൊയിലാണ്ടി- കോഴിക്കോട് റൂട്ടിലാണ് സ്വകാര്യ ബസുകൾ ഇന്ന് രാവിലെ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. സ്വകാര്യ ബസ് ജീവനക്കാരനെ പോലീസ് മർദ്ദിച്ചെന്ന് ആരോപിച്ചാണ് സമരം.

അതിരാവിലെ ജോലിക്കും മറ്റുമായി വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയ യാത്രക്കാരടക്കം ഇതിലൂടെ വലഞ്ഞു. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച സമരത്തിൽ കെഎസ്ആർടിസി ബസുകളെ ആശ്രയിച്ചാണ് യാത്രക്കാരിപ്പോൾ സഞ്ചരിക്കുന്നത്.

Related Articles

Latest Articles