എഫ്ബിഐ പുറത്തിറക്കിയ അറസ്റ്റ് വാറന്റ്
വാഷിങ്ടൻ : ഖലിസ്ഥാൻ ഭീകരനും വിഘടനവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുർപട്വന്ത് സിങ് പന്നുവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ മുൻ റോ ഏജന്റ് വികാസ് യാദവിനെതിരെ അറസ്റ്റ് വാറന്റ് പുറത്തിറക്കി അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്ബിഐ. കൊലപാതകത്തിനായി ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി മൂന്നു കുറ്റങ്ങളാണ് അമേരിക്കൻ നീതിന്യായ വകുപ്പ് വികാസ് യാദവിനെതിരെ ചുമത്തിയിരുരിക്കുന്നത്. കഴിഞ്ഞ വർഷം ജൂണിലാണു പന്നുവിനെ വധിക്കാൻ വികാസ് യാദവ് ഗൂഢാലോചന നടത്തിയതെന്നും എഫ്ബിഐയുടെ അറസ്റ്റ് വാറന്റിൽ പറയുന്നു.
അമേരിക്കൻ, കനേഡിയൻ പൗരത്വമുള്ള പന്നുവിനെ ഭീകരവാദിയായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ ചെക്ക് റിപ്പബ്ലിക്കില്‍ അറസ്റ്റിലായ നിഖിൽ ഗുപ്തയെന്ന മറ്റൊരു ഇന്ത്യൻ പൗരൻ വഴി പന്നുവിനെ വധിക്കാൻ വികാസ് യാദവ് പദ്ധതി തയ്യാറാക്കിയെന്നാണ് അമേരിക്കൻ ഏജൻസിയുടെ ആരോപണം. നിഖിൽ ഗുപ്ത വഴി ഒരു ലക്ഷം ഡോളർ പ്രതിഫലം വാഗ്ദാനം ചെയ്ത് അമേരിക്കയിലുള്ള വാടകക്കൊലയാളികള്‍ക്ക് ന്യൂയോർക്കിൽ വച്ച് പന്നുവിനെ വധിക്കാനുള്ള കരാർ നൽകിയെന്നാണ് കേസ്.
അതേസമയം വികാസ് യാദവിന് നിലവിൽ ‘റോ’യുമായി ബന്ധമില്ലെന്നാണ് ഇന്ത്യയുടെ വിശദീകരണം. ഒരു ഇന്ത്യൻ ഏജൻസിക്ക് വേണ്ടിയും ഇയാൾ പ്രവർത്തിക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…