നോയിഡ : പബ്ജി ഗെയിം വഴി പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിയ പാക് വനിത സീമ ഹൈദറുടെ വസതിയിലേക്ക് അതിക്രമിച്ചു കയറിയ യുവാവ് അറസ്റ്റിൽ. സീമ തനിക്കെതിരെ ദുർമന്ത്രവാദം ചെയ്തെന്ന് ആരോപിച്ചാണ് തേജസ് എന്നയാളാണ് ഇന്നലെ രാത്രി ഏഴ് മണിയോടെ ഇവരുടെ വീട്ടിൽ കയറിയത്.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായി പൊലീസ് പറഞ്ഞു. ഗുജറാത്തുകാരനായ തേജസ്, ട്രെയിനിലാണ് ദില്ലിയിലെത്തിയത്. അവിടെനിന്നു ബസ് മാർഗം സീമയുടെ വീട്ടിലെത്തുകയായിരുന്നു. സീമയുടെ ചിത്രങ്ങളുടെ സ്ക്രീൻഷോട്ടുകൾ ഇയാളുടെ ഫോണിൽനിന്നു കണ്ടെത്തി. സീമ തനിക്കെതിരെ ദുർമന്ത്രവാദം നടത്തിയെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. നോയിഡ സ്വദേശിയായ 27 വയസ്സുകാരൻ സച്ചിന്‍ മീണയ്ക്കൊപ്പം ജീവിക്കാനാണ് രണ്ടു വര്‍ഷം മുന്‍പ് സീമ ഹൈദര്‍ തന്റെ മക്കളുമായി ഇന്ത്യയിലെത്തിയത്.

