ലോകമകമാനം വിജയദശമി ദിനത്തിൽ നിരവധി കുരുന്നുകളാണ് അക്ഷരലോകത്തേക്ക് ചുവടുവച്ചത്.കേരളത്തിൽ മാത്രമല്ല വിദേശത്തും നടന്ന വിദ്യാരംഭം ചടങ്ങുകളിൽ ആയിരക്കണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു. ഈ വർഷത്തെ യൂ.ഏ.എ യിലെ മഹാസരസ്വതിയജ്ഞവും വിദ്യാരംഭവും നടന്നത്
വേദപണ്ഡിതനും കോഴിക്കോട് കാശ്യപാശ്രമം കുലപതിയായ് ആചാര്യശ്രീ രാജേഷ് അവർകൾ നേതൃത്വം നൽകുന്ന ആചാര്യകുലം ദുബായിയുടെ ആഭിമുഖ്യത്തിലാണ്.
ദുബായിലെ പേൾ വിസ്ഡം സ്കൂളിൽ വെച്ചായിരുന്നു ചടങ്ങ്.
രാവിലെ 7 ന് മഹാസരസ്വതി മണ്ഡപത്തിൽ അഗ്നി തെളിയിച്ചതോടെ വിദ്യാരംഭച്ചടങ്ങുകൾക്ക് തുടക്കമായി. ആയിരങ്ങൾ സാക്ഷ്യം വഹിച്ച ചടങ്ങിൽ, ഇരുനൂറോളം കുരുന്നുകൾക്ക് ആചാര്യശ്രീ രാജേഷ്, നാവിൽ ആദ്യാക്ഷര മന്ത്രദീക്ഷ നൽകി.
ആചാര്യശ്രീ രചിച്ച, ചതുർവേദങ്ങളിലെ മന്ത്രങ്ങൾ സമാഹരിച്ചു കൊണ്ടുള്ള അമൂല്യവേദ ഗ്രന്ഥം – ‘മന്ത്രവേദ‘ അദ്ദേഹത്തിൽ നിന്നും നൂറുകണക്കിനു ശിഷ്യർ സ്വീകരിക്കുകയും ചെയ്തു തുടർന്ന്
ആചാര്യകുലം പഠിതാക്കൾക്കുള്ള പ്രണവ, ഗായത്രിയജ്ഞ മന്ത്ര ദീക്ഷാ ചടങ്ങും വിധിയാംവണ്ണം നടന്നു. മഹാസരസ്വതിയജ്ഞത്തോട് അനുബന്ധിച്ചു ദുബായ് ആചാര്യകുലം പുറത്തിറക്കുന്ന സ്മരണിക “സാരസ്വതം 2024” ന്റെ പ്രകാശനം, ആചാര്യശ്രീ നിർവഹിച്ചു.
മേധാസൂക്തം, വേദ സരസ്വതി മന്ത്രം, വേദസരസ്വതി സൂക്തം ഉരുക്കഴിച്ച് കൊണ്ടുള്ള മഹാസരസ്വതി യജ്ഞവും, മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും യജ്ഞവേദിയിൽ ആഹുതി സമർപ്പിക്കുവാനും അരിയിൽ എഴുതുവാനുമുള്ള സൗകര്യങ്ങളുമെല്ലാം യു എ യിലെ വിവിധ പ്രവിശ്യകളിൽ നിന്നും വന്നെത്തിയ പ്രവാസി സമൂഹത്തിനു വലിയ അനുഭവമായി മാറി.

