ആറാട്ടുപഴ സനാതന ധര്‍മ പരിഷത്ത് ഏർപ്പെടുത്തിയ സ്വാമി മൃഡാനന്ദ ആധ്യാത്മിക പുരസ്‌കാരം ആചാര്യശ്രീ രാജേഷിന് സമ്മാനിച്ചു. ചെറുശ്ശേരി വിവേകാനന്ദ സേവാകേന്ദ്രം അദ്ധ്യക്ഷന്‍ ശ്രീമദ് പുരുഷോത്തമാനന്ദ സരസ്വതി സ്വാമികളില്‍നിന്നായിരുന്നു അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്.
സ്വാമി തേജസ്വരൂപാനന്ദ ദക്ഷിണ സമര്‍പ്പിച്ചു. ഇന്ന് രാവിലെ ആറാട്ടുപുഴ സ്വാമി മൃഡാനന്ദ നഗറില്‍ (ശ്രീധര്‍മ്മശാസ്താ ക്ഷേത്രസങ്കേതത്തില്‍) നടന്ന ആറാട്ടുപുഴ ഹിന്ദുമഹാസമ്മേളന വേദിയിലാണ് പുരസ്‌കാര സമര്‍പ്പണം നടന്നത്. വേദിയില്‍വെച്ച് ആചാര്യശ്രീ സനാതനധര്‍മത്തിന്റെ യഥാസ്വരൂപം എന്തെന്ന് വിശദമാക്കിക്കൊണ്ട് പ്രഭാഷണവും നടത്തി.

